Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കത്വ സംഭവത്തിന്റെ മറവില്‍ സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ വിഷം ചീറ്റാന്‍ വ്യാപക ശ്രമം; മുസ് ലിം സംഘടനകളുടെ പേരില്‍ വ്യാജ ഹര്‍ത്താല്‍, ഹിന്ദുമതം ബലാല്‍സംഘ മതം എന്ന പോസ്റ്റ് വരെ ഇറങ്ങി, പൊലീസ് ഒന്നും അറിഞ്ഞ മട്ടില്ല

16 APRIL 2018 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ അതിക്രൂരമായി ബലാത്സംഘം ചെയ്ത ശേഷം കൊലപ്പെടുത്തയ സംഭവത്തില്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കുന്നതിന് ഉപരിയായി വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകശ്രമം. സോഷ്യല്‍ മീഡിയയിലൂടെ കേരളത്തില്‍ ചിലര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇതിന്റെ ശ്രമമെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. ഒരു മുസ്്‌ലിം സംഘടനകളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തില്ലെങ്കിലും അവരുടെ പേരില്‍ സംസ്ഥാനത്തുടനീളം വ്യാപകമായി കടകള്‍ അടപ്പിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. അവസാനം മുസ്്‌ലിംലീഗ് നേതാക്കള്‍ ഉള്‍പ്പെടെ ഹര്‍ത്താലിനെതിരെ രംഗത്തെത്തി.

ക്ഷേത്രത്തിനുള്ളില്‍ ഒളിപ്പിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നതിനാല്‍ ഹിന്ദുക്കള്‍ക്കും ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരെ അതിരുകടന്ന ആക്ഷേപവും പ്രതിഷേധവും സോഷ്യല്‍മീഡിയയിലൂടെ പലരും പ്രചരിപ്പിക്കുന്നു. മതവിദ്വേഷം വളര്‍ത്തുന്ന ഇത്തരം പോസ്റ്റുകള്‍ക്കും ട്രോളുകള്‍ക്കും എതിരെ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.



കശ്മീരില്‍ കൊല്ലപ്പെട്ടത് മുസ്ലീം നാമധാരിയായതിനാല്‍ കേരളത്തിലെ ഹിന്ദുക്കളെ മുഴുവന്‍ ഇവിടെ നിന്ന് തുടച്ചു നീക്കണമെന്ന തരത്തിലുള്ള ഉറഞ്ഞു തുള്ളലുകള്‍ നടക്കുന്നതായി ബി.ജെ.പിയുടെ സംസ്ഥാന മീഡിയാ കോ-ഓഡിനേറ്റര്‍ സന്ദീപ് വചസ്പദി ഫെയിസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ശരീഅത്ത് നിയമം നടപ്പാക്കണമെന്ന് ചിലര്‍ ആഹ്വാനം ചെയ്യുന്നുണ്ട്. രാജ്യത്തെ മുഴുവന്‍ ബിജെപി അനുഭാവികളേയും വംശഹത്യ ചെയ്യണമെന്ന് ശങ്കര്‍ എന്നയാള്‍ പോസ്റ്റിട്ടു. ഇത് ദീപാ നിശാന്ത് എന്ന അധ്യാപികയും ഏറ്റുപിടിച്ചു. സംഭവം വിവാദമായതോടെ ശങ്കര്‍ പോസ്റ്റ് പിന്‍വലിച്ചു.

മുപ്പത്തിയൊന്നു ശതമാനം ഹിന്ദുക്കളെ വെടിവെച്ചു കൊല്ലാന്‍ ഞാന്‍ ആഹ്വാനം ചെയ്തത്രേ! ആ പോസ്റ്റ് പിന്‍വലിച്ചതാണത്രേ !!
ഞാനിട്ട കമന്റ് ഇപ്പോഴും ആ പോസ്റ്റില്‍ത്തന്നെയുണ്ട് .. ദീപക് ശങ്കരനാരായണന്റെ കമന്റാണത്.ദീപക്കിന്റെ വാക്കുകളെ വളച്ചൊടിച്ച് മറ്റൊന്നാക്കി മാറ്റുന്ന നിങ്ങളുടെ തന്ത്രത്തിന് നടുവിരല്‍ നമസ്‌ക്കാരം!! എങ്ങനെയാണ് ബലാല്‍'സംഘി'കളേ നിങ്ങള്‍ക്കിങ്ങനെ വ്യാജപ്രചരണം നടത്താന്‍ സാധിക്കുന്നത്? എന്ന് ദീപാ നിശാന്ത് ഫെയിസ്ബുക്കിലൂടെ ചോദിക്കുന്നു 



ഹിന്ദു ധര്‍മ്മം എന്നത് ബലാത്സംഗക്കാരുടെ മതമാണെന്ന് ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട്. ഇന്റലിജന്‍സ് വിഭാഗം ഇക്കാര്യങ്ങള്‍ ആഭ്യന്തരവകുപ്പിനെ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ല. എല്ലാ മതങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും ക്രിമിനലുകളും സ്ത്രീകളെയും കുട്ടികളെയും നശിപ്പിക്കുന്നവരുമുണ്ട്. അത്തരക്കാരെ നിയമത്തില്‍ മുന്നില്‍ കൊണ്ടുവരണം. അതിന് പകരം അവരുടെ മതത്തെയും അവര്‍ പ്രവര്‍ത്തിച്ച പ്രസ്ഥാനങ്ങളെയും പ്രതിസ്ഥാനത്ത് നിര്‍ത്തി, അക്രമം അഴിച്ച് വിടുന്നത് രാജ്യത്ത് വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ വഴിവയ്ക്കും. കാശ്മീരിലെ പെണ്‍കുട്ടിയെ കൊന്ന പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. അതിവേഗ വിചാരണയും തുടങ്ങി. പ്രതികളെ അനുകൂലിക്കും വിധം സംസാരിച്ച മന്ത്രിമാരെ ബി.ജെ.പി പുറത്താക്കി. എന്നിട്ടും ചിലര്‍ ഹിന്ദുമത വിശ്വാസികളെയാകെ ആക്ഷേപിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.



മതവിദ്വേഷം ചീന്തുന്നവര്‍ക്കെതിരെ നിരവധി കേസുകള്‍ വിവിധ പൊലീസ് സ്‌റ്റേഷനുകളിലും ഡിജിപിക്കുമായി പലരും നല്‍കിയിട്ടുണ്ട്. ഒരാളെ പോലും പിടികൂടാനോ കേസെടുക്കാനോ പൊലീസ് തയ്യാറായിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നവരെ ഒറ്റപ്പെടുത്തി അക്രമിക്കാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ട്. ഈ വര്‍ഗ്ഗീയ ചേരിതിരിവിന് ചില മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്ന് ആക്ഷേപിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഒരു പിഞ്ചു കുഞ്ഞിനെ അതിദാരുണമായി കൊലപ്പെടുത്തിയവര്‍ക്ക് നീതിപീഡം നല്‍കുന്ന പരമാവധി ശിക്ഷ നല്‍കണം. അതിന്റെ മറവില്‍ നിരപരാധികളുടെ ചോരതെരുവില്‍ വീഴ്ത്തരുത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (23 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (46 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (11 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (11 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (12 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (12 hours ago)

Malayali Vartha Recommends