ഇന്ന് നടന്ന തീവ്രവാദി ഹര്‍ത്താലില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം മറ്റ് പാര്‍ട്ടികളിലെ മുസ് ലിങ്ങളും അണിനിരന്നത് ഗുതുതരമായ സ്ഥിതിവിശേഷമാണെന്ന് കെ.സുരേന്ദ്രന്‍

കോണ്‍ഗ്രസിലെയും സി.പി.എമ്മിലെയും ലീഗിലെയും മുസ്്‌ലിംങ്ങള്‍ തീവ്രവാദികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പങ്കെടുത്തെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. മുസ്്‌ലിംലീഗ് നേതാവ് ഡോ. എം.കെ മുനീറിന്റെ വാചകങ്ങള്‍ കടമെടുത്താണ് അദ്ദേഹമിത് സാധൂകരിക്കുന്നത്. പോസ്റ്റിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പോസ്റ്റ് വായിക്കാം...
ഇന്നത്തെ തീവ്രവാദി ഹര്‍ത്താലില്‍ എസ്. ഡി. പി. ഐ പ്രവര്‍ത്തകരോടൊപ്പം പലയിടങ്ങളിലും കോണ്‍ഗ്രസ്സിലേയും സി. പി. എമ്മിലേയും മുസ്ലിം ലീഗിലേയും ഒരുവിഭാഗം പ്രവര്‍ത്തകര്‍ അണിനിരന്നു എന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. പാര്‍ട്ടിക്കതീതമായ മുസലിം ഐക്യം എന്ന തീവ്രവാദ അജണ്ട കേരളത്തില്‍ വിജയം കാണുന്നെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ' മതേതര ' പാര്‍ട്ടികളിലെല്ലാം എന്‍. ഡി. എഫ് നുഴഞ്ഞുകയറിക്കഴിഞ്ഞു എന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് എം. കെ. മുനീര്‍ പറഞ്ഞത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഗുരുതരമായ സ്ഥിതിവിശേഷമാണിത്. ഇക്കാര്യം പരിശോധിക്കാന്‍ ഈ പാര്‍ട്ടികള്‍ തയ്യാറാവണം. ഇന്ന് നാടിനെതിരെ തിരിയുന്നവര്‍ നാളെ സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെത്തന്നെ വാളെടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha
























