ഇടുക്കി കൊലുമ്പൻ കോളനിയിലെ മുപ്പതോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ; ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വഴികാട്ടിയായ കൊലുമ്പന്റെ പിന്മുറക്കാരാണ് കുടിവെള്ളത്തിനായി ദുരിതം അനുഭവിക്കുന്നത്

ഇടുക്കി ജില്ലാ ആസ്ഥാനത്തെ കൊലുമ്പൻകോളനിയിലെ മുപ്പതോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ദുരിതം അനുഭവിക്കുന്നു . ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വഴികാട്ടിയായ കൊലുമ്പന്റെ പിന്മുറക്കാരാണ് കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്നത്. ജില്ലാ ആസ്ഥാനത്ത് പാറേമ്മാവ് കൊലുമ്പൻകോളനി നിവാസികളാണ് ജലവിതരണ പദ്ധതിയുണ്ടായിട്ടും കുടിവെള്ളത്തിനായി പരക്കം പായുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ വഴികാട്ടിയായ ആദിവാസി മൂപ്പൻ കൊലുമ്പന്റെ പിൻമുറക്കാരാണ് ഇവിടെ താമസിക്കുന്നത്. വാട്ടർ അതോരിറ്റിയുടെ നേത്രത്വത്തിലുള്ള ജലവിതരണ സംവിധാനമാണ് ഇവിടെ നിലവിലുള്ളത്. കഴിഞ്ഞ 15 വർഷം മുൻപ് സ്ഥാപിച്ച ടാങ്കും പൈപ്പുകളുമാണ് ഇവിടുള്ളത്. ടാങ്കിലേക്ക് വെള്ളമെത്തുന്ന പൈപ്പുകൾ ദ്രവിച്ചു പോയതിനാൽ വെള്ളം ശക്തിയിൽ മലമുകളിലെ ടാങ്കിലേക്ക് എത്തുന്നില്ലന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇതു മൂലം കോളനിക്കാർ വെള്ളത്തിനായി കിലോമീറ്ററുകൾ ദൂരം പോയി വെള്ളം ശേഖരിക്കണം. ജലക്ഷാമം മൂലം വീടുകളുടെ നിർമ്മാണവും മുടങ്ങി. ഗ്രാമ പഞ്ചായത്തു പോലും ഇക്കാര്യത്തിൽ ഇടപെടുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി.

നിരവധി തവണ പ്രദേശത്തെ കുടിവെള്ള ക്ഷാമം ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഇതുവരെ അനുകൂലമായ ഒരു മറുപടിയും ബന്ധപ്പെട്ടവരിൽ നിന്നും ലഭിക്കുകയോ, സ്ഥലത്തെ അവസ്ഥ അറിയുവാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലയെന്നും കോളനി നിവാസികൾക്കു പരാതി ഉണ്ട്.

ഇടക്കാല ആശ്വാസമായി ലഭിക്കുന്ന ജലം പൈപ്പുകൾ തുരുമ്പിച്ചതിനാൽ തുരുമ്പുവെള്ളം കുടിക്കണ്ട സാഹചര്യമാണ് ശുദ്ധ ജലം കിട്ടാത്ത സാഹചര്യങ്ങളിൽ പലപ്പോഴും കുളങ്ങളിൽ നിന്നും ലഭിക്കുന്ന വെള്ളത്തിൽ മാല്യന്യങ്ങൾ പതിവാണ് അതിനാൽ തന്നെ വലിയതോതിലുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രദേശവാസികൾ അനുഭവിക്കുന്നു. അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലങ്കിൽ കോളനി നിവാസികൾ വലിയ തോതിലുള്ള പ്രധിഷേധങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha

























