ജിഷയുടെ മരണ ശേഷം അക്കൗണ്ടിൽ കിട്ടിയ പണം അമ്മ രാജേശ്വരി ധൂര്‍ത്തടിക്കുകയാണെന്ന് സോഷ്യൽ മീഡിയ; തുക അടുപ്പക്കാര്‍ കൈപ്പറ്റിയെന്ന് ബന്ധുക്കള്‍

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിക്ക് മകളുടെ മരണ ശേഷം അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ തുകയായി ലഭിച്ചുവെന്നും ജിഷയുടെ സഹോദരി ദീപ. രാജേശ്വരിയുടെയും, കളക്ടറുടെയും പേരിലുള്ള സംയുക്തമായ അക്കൗണ്ടിലേക്കാണ് പണം ഒഴുകിയെത്തിയത്. ഏതാണ്ട് 17 ലക്ഷത്തോളം രൂപം ലഭിച്ചുവെന്ന് ദീപ വെളിപ്പെടുത്തി.
എന്നാല്‍ ഇതിനെപ്പറ്റി രാജേശ്വരിയോട് ആരഞ്ഞപ്പോള്‍ ബാങ്കില്‍ എത്ര രൂപയുണ്ടെന്ന കാര്യം തനിക്ക് അറിയില്ലെന്ന മറുപടിയായിരുന്നു അവരുടേത്. ഇവര്‍ പണം ഏത് മാര്‍ഗത്തിലാണ് ചെലവഴിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും, ഇനി ആരെങ്കിലും രാജേശ്വരിയെ കബിളിപ്പിച്ച് പണം തട്ടാന്‍ ശ്രമിക്കുന്നണ്ടെങ്കില്‍ കണ്ടെത്തണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യം ഉന്നയിക്കുന്നു.
സുരക്ഷയ്‌ക്കെത്തിയ പോലീസുകാരിയുടെ സഹോദരിക്ക് പഠനാവശ്യത്തിനായി ബാങ്ക് അക്കൗണ്ടു വഴി പണം കൈമാറിയതാണ് ഇപ്പോള്‍ സംശയത്തിന് കാരണമായിരിക്കുന്നത്. സുരക്ഷ ചുമതലയുണ്ടായിരുന്ന വനിതാ പോലീസുകാരുടെ സാന്നിധ്യത്തിലാണ് പലരും പണവും ആഭരണങ്ങളും കൈപ്പറ്റിയതെന്നും സൂചന.
മകള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ലഭിച്ച പണം അമ്മ രാജേശ്വരി ധൂര്‍ത്തടിക്കുകയാണെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ബ്യൂട്ടിപാര്‍ലറില്‍ മുടി സ്‌ട്രേറ്റ് ചെയ്ത ചിത്രങ്ങളോടൊപ്പം, ജിഷ പഠിച്ച സ്‌കൂളിന്റെ യുവജനോത്സ കമ്മിറ്റിക്ക് 5000 രൂപയുടെ ട്രോഫി നല്‍കിയതും, സ്‌കൂളിലെ വാര്‍ഷികത്തിനോട് അനുബന്ധിച്ചുള്ള കലാപരിപാടികളില്‍ പങ്കെടുത്ത ഒരോ കുട്ടികള്‍ക്ക് 500, 1000 രൂപയും നല്‍കി സ്‌നേഹം പ്രകടിപ്പിച്ചതും വിമര്‍ശനത്തിന് വിധേയമായിരുന്നു.
https://www.facebook.com/Malayalivartha
























