സിവില്‍ വേഷത്തിലെത്തിയ രണ്ട് പൊലീസുകാരാണ് തന്നെ കസ്റ്റഡിയില്‍ എടുത്തത് ; വീട്ടില്‍ നിന്നു പുറത്തേക്ക് കൊണ്ടു പോയ അവര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു ;തന്നെ ക്രൂരമായി മര്‍ദ്ദിച്ചത് സിവില്‍ പൊലീസുകാരണെന്ന ശ്രീജിത്തിന്റെ മൊഴി പുറത്ത്

തന്നെ ക്രൂരമായി മര്‍ദ്ദിച്ചത് സിവില്‍ പൊലീസുകാരണെന്ന ശ്രീജിത്തിന്റെ മൊഴി പുറത്ത്. മരിക്കുന്നതിന് മുമ്ബ് ശ്രീജിത്തിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് മുമ്ബിലാണ് ശ്രീജിത്ത് മൊഴി നല്‍കിയത്. കസ്റ്റഡിയില്‍ എടുത്ത സിവില്‍ പൊലീസുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുക ആയിരുന്നു.
സിവില്‍ വേഷത്തിലെത്തിയ രണ്ട് പൊലീസുകാരാണ് തന്നെ കസ്റ്റഡിയില്‍ എടുത്തത്. അതിന്‌ശേഷം വീടിന് പുറത്തേക്ക് കൊണ്ടുപോയി. കുറച്ചകലെ വച്ച് ഇരുവരും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു. ഡോക്ടര്‍മാര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം, കസ്റ്റഡിയില്‍ വച്ച് ശ്രീജിത്തിന് കടുത്ത മര്‍ദ്ദനമേറ്റിരുന്നതായി വൈദ്യസംഘം നേരത്തെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. അടിവയറ്റില്‍ തുടര്‍ച്ചയായ മര്‍ദ്ദനത്തെ തുടര്‍ന്ന് ചെറുകുടലിന്റെ മുകള്‍ഭാഗം പൊട്ടി ശ്രീജിത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ചെറുകുടലിന്റെ 90 ശതമാനം ഭാഗത്തും പരിക്കേറ്റിരുന്നു.
തുടര്‍ന്ന് രക്തസമ്മര്‍ദ്ദം അപകടകരമാം വിധം കുറഞ്ഞതും യുവാവിന്റെ ആരോഗ്യനില കൂടുതല്‍ വഷളാക്കിയെന്നും ഇതാണ് മരണകാരണമായതെന്നും ഡോക്ടര്‍മാരുടെ സംഘം പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതോടെ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്ബ് തന്നെ ശ്രീജിത്ത് ക്രൂരമായ മര്‍ദ്ദനം ഏറ്റിരുന്നു എന്ന പൊലീസിന്റെ വാദം മൊത്തത്തില്‍ പൊളിഞ്ഞു.
https://www.facebook.com/Malayalivartha






















