കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച് കൊന്ന് കനാലില്‍ ഉപേക്ഷിച്ച പ്രതിയ്ക്ക് മരണംവരെ തടവ് വിധിച്ച് സുപ്രീം കോടതി

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ചു കൊന്ന പ്രതിയ്ക്ക് മരണംവരെ തടവ് സൂപ്രീം കോടതി വിധിച്ചു.പ്രതിയ്ക്ക് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി മരണം വരെ ജീവപര്യന്തമാക്കി. 2005ല്‍ വിഴിഞ്ഞം പൊഴിയൂരിലാണ് കേസിനാസ്പതമായ സംഭവമുണ്ടായത്. ഫിഷര്‍മെന്‍ കോളനിയില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെയാണ് പ്രതിയായ പൂന്തുറ സ്വദേശി സെബാസ്റ്റിയന്‍ അര്‍ധരാത്രി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കുട്ടിയെ പീഡിപ്പിച്ച ശേഷം കനാലില്‍ ഉപേക്ഷിച്ചു. കുട്ടിയുടെ ആഭരണങ്ങളും ഇയാള്‍ കവര്‍ന്നിരുന്നു.
കേസില്‍ പ്രതിയെ ജില്ലാ കോടതി സെബാസ്റ്റിയനെ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. സ്വര്‍ണാഭരണങ്ങള്‍ പ്രതിയില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇയാളുടെ പാന്റ്‌സിലെയും അടിവസ്ത്രത്തിലെയും രക്തക്കറയും പെണ്‍കുട്ടിയുടേതാണെന്ന ഡി.എന്‍.എ. പരിശോധനാ ഫലം കേസില്‍ നിര്‍ണായകമായി.
പാറശാല സി.ഐയായിരുന്ന പി.രഘുവാണു കേസ് അന്വേഷിച്ചു മൂന്നു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മറ്റ് രണ്ട് കേസില്‍ കൂടി ഇയാള്‍ പ്രതിയാണ്.
https://www.facebook.com/Malayalivartha

























