അവധിക്കാല ക്ലാസ് നടത്താന്‍ ഹര്‍ജി നല്‍കിയ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് ഹൈക്കോടതി അനുമതി

അവധിക്കാല ക്ലാസ് നടത്താന്‍ ഹരജി നല്‍കിയ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് ഹൈക്കോടതി അനുമതി. ബാലാവകാശ കമീഷന്‍ നിര്‍ദേശത്തെത്തുടര്‍ന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറും സി.ബി.എസ്.ഇ അധികൃതരും അവധിക്കാല ക്ലാസ് തടഞ്ഞിരുന്നു. ഇതിനെതിരെ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഉള്‍പ്പെടെ 52 സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ക്ലാസ് നടത്താന്‍ ഹര്‍ജിക്കാര്‍ക്ക് അനുമതി നല്‍കിയത്.
അവധിക്കാല ക്ലാസ് തടഞ്ഞു ബാലാവകാശ കമീഷന്‍ ഫെബ്രുവരി 24 ന് നല്‍കിയ ഉത്തരവും ഇതനുസരിച്ച് ഡി.പി.ഐ മാര്‍ച്ച് 31ന് ഇറക്കിയ സര്‍ക്കുലറും സിംഗിള്‍ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു. ഹര്‍ജി നല്‍കിയ സ്‌കൂള്‍ മാനേജ്മന്റെുകള്‍ക്ക് ക്ലാസ് നടത്താന്‍ കഴിയുന്ന തരത്തില്‍ സ്‌റ്റേ നിലനില്‍ക്കുമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിക്കാര്‍ ഒരാഴ്ചക്കുള്ളില്‍ ക്ലാസ് നടത്താന്‍ തീരുമാനിച്ച തീയതി വ്യക്തമാക്കി അനുമതി അപേക്ഷ സി.ബി.എസ്.ഇ റീജനല്‍ ഓഫിസില്‍ നല്‍കണം. അവധിക്കാല ക്ലാസ് നടത്താന്‍ മതിയായ സൗകര്യമുണ്ടെന്ന് പ്രിന്‍സിപ്പലും സ്‌കൂള്‍ മാനേജ്മന്റെ് അധികാരിയും രേഖാമൂലം ഉറപ്പ് നല്‍കണം.
സ്‌കൂള്‍ പി.ടി.എ യോഗം അവധിക്കാല ക്ലാസിന് അനുമതി നല്‍കി പാസാക്കിയ പ്രമേയവും സമര്‍പ്പിക്കണം. സി.ബി.എസ്.ഇ റീജനല്‍ ഡയറക്ടര്‍ ഈ രേഖകളും കഴിഞ്ഞ അധ്യയന വര്‍ഷം ഹര്‍ത്താലും സമരവും നിമിത്തം നഷ്ടമായ ക്ലാസുകളുടെ എണ്ണവുമൊക്കെ പരിശോധിച്ച് അവധിക്കാല ക്ലാസിന് അനുമതി നല്‍കണം. പരമാവധി 20 ദിവസം വരെ ക്ലാസ് നടത്താന്‍ അനുവദിക്കാം. അപേക്ഷ ലഭിച്ച് പത്ത് ദിവസത്തിനുള്ളില്‍ റീജനല്‍ ഡയറക്ടര്‍ തീരുമാനമെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha

























