Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍... കസ്റ്റഡിയില്‍ എടുത്തത് ചോദ്യം ചെയ്തപ്പോള്‍ ശ്രീജിത്തിനെ വീട്ടുകാരുടെ മുന്നില്‍വച്ച് സംഘം മുഖത്തടിച്ചു; പിന്നീട് വലിച്ചിഴച്ച് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി; ശ്രീജിത്തിനെ വരാപ്പുഴ സ്‌റ്റേഷനിലേക്കു കൊണ്ടുവന്ന ശേഷമാണ് ക്രൂരമര്‍ദനത്തിനിരയാക്കിയതെന്ന് അന്വേഷണസംഘം

17 APRIL 2018 09:37 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

ശ്രീജിത്ത് മരണമടഞ്ഞതിനെപ്പറ്റിയുള്ള ദുരൂഹതകള്‍ അവസാനിക്കുന്നില്ല. അതിനിടെ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കസ്റ്റഡി മരണത്തിന് ഇരയായ ശ്രീജിത്തിനെ വരാപ്പുഴ സ്‌റ്റേഷനിലേക്കു കൊണ്ടുവന്നശേഷമാണ് ക്രൂരമര്‍ദനത്തിനിരയാക്കിയതെന്ന് അന്വേഷകസംഘം. എന്നാല്‍ പിടികൂടിയ ഉടനെ വീടിനു സമീപത്തുവച്ചാണു മര്‍ദിച്ചതെന്നാണു ശ്രീജിത്തിന്റെ മൊഴി. ചികിത്സയില്‍ കഴിഞ്ഞിരുന്ന ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാരോടാണ് ശ്രീജിത്ത് ഇക്കാര്യം പറഞ്ഞത്. നിലത്തിട്ടു വയറ്റില്‍ ചവിട്ടിയെന്നായിരുന്നു ശ്രീജിത്ത് പറഞ്ഞത്.

കേസിലെ മുഖ്യസാക്ഷിയായ ഗണേഷിന്റെ മൊഴിയും വരാപ്പുഴ സ്‌റ്റേഷനിലെ പോലീസുകാരനെടുത്ത ശ്രീജിത്തിന്റെ ചിത്രവുമാണ് ലോക്കപ്പിലായിരുന്നു മര്‍ദനമെന്ന നിഗമനത്തിെേലക്കത്താന്‍ അന്വേഷണസംഘത്തെ പ്രേരിപ്പിച്ച ഘടകം.

സ്‌റ്റേഷനില്‍ മര്‍ദനം നടക്കും മുമ്പാണ് പോലീസുകാരന്‍ ചിത്രമെടുത്തത്. അതില്‍ ശ്രീജിത്ത് അവശനായി കാണപ്പെട്ടിരുന്നില്ല. ഈ ചിത്രം പ്രത്യേക അന്വേഷക സംഘത്തിനു ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത വേളയില്‍ മര്‍ദിച്ചിട്ടില്ലെന്നാണ് സാക്ഷികൂടിയായ ഗണേഷിന്റെ മൊഴി. മുനമ്ബം എസ്.ഐയുടെ ജീപ്പിലാണ് ശ്രീജിത്തിനെ കൊണ്ടുവന്നത്. ഏപ്രില്‍ ആറിന് രാത്രി 11നാണ് ശ്രീജിത്തിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി മൂന്നംഗ ആര്‍.ടി.എഫ്. സംഘത്തിലെ പോലീസുകാരായ സന്തോഷ്, ജിതിന്‍രാജ്, സുമേഷ് എന്നിവര്‍ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുത്തതു ചോദ്യം ചെയ്തപ്പോള്‍ ശ്രീജിത്തിനെ വീട്ടുകാരുടെ മുന്നില്‍വച്ച് സംഘം മുഖത്തടിച്ചിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.

പിന്നീട് വലിച്ചിഴച്ച് ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് വീട്ടുകാരുടെ മൊഴി. എന്നാല്‍, ശ്രീജിത്തിനെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തപ്പോള്‍ മര്‍ദിച്ചിരുന്നില്ലെന്ന് ആര്‍.ടി.എഫ്. സംഘത്തിനൊപ്പം അപ്പോള്‍ ഉണ്ടായിരുന്ന വരാപ്പുഴ സ്വദേശി ഗണേഷ് വ്യക്തമാക്കി. ക്ഷേത്രത്തിലെ സംഘര്‍ഷത്തിലും ശ്രീജിത്തിനു മര്‍ദനമേറ്റിരുന്നില്ലെന്നും ഗണേഷ് പറയുന്നു. ശ്രീജിത്തിനെ പിടികൂടാന്‍ സ്‌പെഷല്‍ െടെഗര്‍ ഫോഴ്‌സി(ആര്‍.ടി.എഫ്)ലെ പോലീസുകാര്‍ക്കു നിര്‍ദേശം ലഭിച്ചത് ആലുവ പോലീസ് കണ്‍ട്രോള്‍ റൂമില്‍നിന്ന്.

മൂവാറ്റുപുഴയില്‍ ജോലി ചെയ്യുമ്‌ബോഴാണ് ആര്‍.ടി.എഫിലെ മൂവര്‍ സംഘത്തിലെ ഒരാള്‍ക്ക് ഏപ്രില്‍ ആറിന് ഉച്ചയോടെയാണ് വിളിവന്നത്. വരാപ്പുഴയിലെത്തി അന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നുമായിരുന്നു സന്ദേശം. അന്നു െവെകിട്ടോടെ ഇവര്‍ വരാപ്പുഴയിലെത്തി. ഏപ്രില്‍ ആറിന് രാത്രി 11 നാണ് ശ്രീജിത്തിനെ വീട്ടില്‍ കയറി സംഘം പിടികൂടിയത്. അപ്പോള്‍തന്നെ ഇവര്‍ ഇക്കാര്യം തങ്ങളെ നിയോഗിച്ച ഉന്നതനെ അറിയിക്കുകയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

പിറ്റേന്നു രാവിലെ എട്ടരയോടെ വയര്‍ലെസ് സന്ദേശത്തില്‍ അഭിനന്ദനം ആവര്‍ത്തിക്കുകയും ചെയ്തു. എസ്.പി. ഓഫീസുമായി ബന്ധപ്പെട്ടിരിക്കുന്ന ആലുവ കണ്‍ട്രോള്‍ റൂമില്‍നിന്ന് വിളി വന്നുവെന്ന് പുറത്തായതോടെ ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ദേവസ്വംപാടത്ത് വാസുദേവന്‍ ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് തിടുക്കപ്പെട്ട് എന്തിനായിരുന്നു ശ്രീജിത്തിനെ പിടിക്കാന്‍ നിര്‍ദേശിച്ചതെന്നാണ് ബന്ധുക്കളുടെ ചോദ്യം.

ആരാണ് ഇതിനു പിന്നിലെന്നറിയാന്‍ റൂറല്‍ എസ്.പി. അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ആര്‍.ടി.എഫ് സംഘത്തിലുണ്ടായിരുന്ന സന്തോഷ്, ജിതിന്‍രാജ്, സുമേഷ് എന്നിവരുടെ ബന്ധുക്കളും സമാനമായ ആവശ്യം ഉന്നയിക്കുന്നുണ്ട്. ആര്‍.ടി.എഫ്. സംഘാംഗങ്ങളെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു വേണ്ടി ബലിയാടുകളാക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം.

മരണവുമായി ബന്ധപ്പെട്ടു നിര്‍ണായകമൊഴികളലെ െവെരുദ്ധ്യവും അന്വേഷണസംഘത്തെ കുഴക്കുന്നു. ശ്രീജിത്തിന്റെ ഭാര്യയുടെയും സുഹൃത്ത് വിനീഷിന്റെ മൊഴികളില്‍ െവെരുധ്യമുണ്ട്. ശ്രീജിത്തിനെ പോലീസ് പിടികൂടുന്നത് രാത്രിയിലാണ്. ഒപ്പം ജോലിക്കുപോകാന്‍ ശ്രീജിത്തിനെ അന്വേഷിച്ച് അന്നു രാവിലെ വീട്ടില്‍ ചെന്നെങ്കിലും കണ്ടില്ലെന്നാണ് അന്വേഷണസംഘമേധാവി ഐ.ജി. എസ്. ശ്രീജിത്തിനു വിനീഷ് നല്‍കിയ മൊഴി. എന്നാല്‍ ശ്രീജിത്ത് വീട്ടില്‍ ഉറങ്ങുകയായിരുന്നുവെന്നാണ് ഭാര്യയുടെ മൊഴി. ഇക്കാര്യം വിനീഷിനോട് വീട്ടുകാര്‍ പറഞ്ഞിട്ടില്ല. പോലീസ് കസ്റ്റഡിയിലെടുത്ത അന്നുരാത്രി ശ്രീജിത്ത് വീടിന്റെ വരാന്തയിലാണ് ഉറങ്ങിയത്.

സഹോദരന്‍ സജിത്ത് വീടിന്റെ അകത്ത് ഉറങ്ങുന്നുണ്ടായിരുന്നു. സജിത്ത് ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പറഞ്ഞുകൊണ്ടാണ് ഇയാളുടെ വീട് മഫ്തി പോലീസിനു നാട്ടുകാര്‍ കാണിച്ചുകൊടുത്തത്. ഇരുവരെയും രാത്രിയിലും പകല്‍ ഉച്ചവരെയും വരാപ്പുഴ സ്‌റ്റേഷനില്‍ കൊണ്ടുപോയിരുന്നു. അവധിയിലായിരുന്ന എസ്.ഐ. ദീപക്കും സ്‌റ്റേഷനിലെത്തിയിരുന്നു. ദീപക്കും പോലീസുകാരും മേശമേല്‍ കിടത്തി പലരെയും മര്‍ദിച്ചതായി സജിത്ത് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.

പോലീസ് പിടികൂടിയ 10 പ്രതികളെയും വീട് ആക്രമണത്തിന് ഇരയായവര്‍ സ്‌റ്റേഷനില്‍ എത്തി തിരിച്ചറിഞ്ഞ ശേഷമാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കുവാന്‍ പറവൂരിലേക്ക് കൊണ്ടുപോയത്. ശനിയാഴ്ച രാവിലെ എട്ടിന് കോടതിയില്‍ ഹാജരാക്കുമ്‌ബോള്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ല. മര്‍ദനമേറ്റതിനെ തുടര്‍ന്ന് ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ പോയി മുന്‍സിഫ് മൊഴി എടുക്കുമ്‌ബോള്‍ ശ്രീജിത്ത് ഗുരുതരാവസ്ഥയിലായിരുന്നു. പോലീസ് ആദ്യം തയാറാക്കിയ പ്രതിപ്പട്ടികയിലും ശ്രീജിത്ത് ഉണ്ടായിരുന്നില്ല. കസ്റ്റഡി മരണം സംബന്ധിച്ച് പോലീസ് കേസെടുത്തെങ്കിലും അത് ആര്‍ക്കൊക്കെ എതിരേയാണെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. ഇതു കേസിലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (22 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (45 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (11 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (11 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (12 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (12 hours ago)

Malayali Vartha Recommends