റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട സംഭവത്തിലെ മൂന്നാം പ്രതിയും ക്വട്ടേഷന്‍ സംഘത്തലവനുമായ അപ്പുണ്ണി കസ്റ്റഡിയിലായതായി സൂചന

തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട സംഭവത്തിലെ മൂന്നാം പ്രതിയും ക്വട്ടേഷന്‍ സംഘത്തലവനുമായ അപ്പുണ്ണി കസ്റ്റഡിയിലായതായി സൂചന. ചെന്നൈയില്‍ നിന്നാണ് ഇയാള്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.കേസില്‍ അപ്പുണ്ണി മൂന്നാം പ്രതിയാണ്. നേരത്തെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അലിഭായ് അടക്കമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
മാർച്ച് 27ന് പുലർച്ചെയാണ് ചുവന്ന മാരുതി സ്വിഫ്റ്റ് കാറിലെത്തിയ സംഘം മടവൂരിലുള്ള സ്റ്റുഡിയോയ്ക്ക് മുന്നിൽ വച്ച് രാജേഷിനെ വെട്ടി വീഴ്ത്തിയത്. കായംകുളത്തുകാരനും ഖത്തറിലെ വ്യവസായിയുമായ അബ്ദുൾ സത്താറാണ് കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.ഇയാളുടെ മുൻ ഭാര്യയും ഖത്തറിൽ നൃത്താദ്ധ്യാപികയുമായ യുവതിയുമായി ഖത്തറിൽ വച്ചുള്ള രാജേഷിന്റെ സൗഹൃദവും തുടർന്നുള്ള പ്രശ്നങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജേഷിനെ വക വരുത്താൻ അബ്ദുൽ സത്താർ സുഹൃത്തും ജിംനേഷ്യം ട്രെയിനറുമായ അലിഭായിക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു.
ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് അലിഭായിലെ പിടികൂടിയത്. ഖത്തറിലേക്ക് കടന്ന ഇയാളെ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. നാടിനെ നടുക്കിയ അരുംകൊലയിൽ പലപ്പോഴും കേസിന്റെ ദിശ മാറിപോകാവുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായെങ്കിലും കേരള പോലീസിന്റെ കുബുദ്ധി പ്രതികളെപോലും വെട്ടിലാക്കുന്നതായിരുന്നു. നൃത്താധ്യാപികയുടെ വെളിപ്പെടുത്തലുകൾ മുഖവിലയ്‌ക്കെടുക്കാതെ കേസന്വേഷണവുമായി മുന്നോട്ടുപോയ കേരള പൊലീസിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹവും ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha

























