കടകള്‍ക്ക് നേരെ ഇന്നലെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് താനൂരില്‍ വ്യാപാരി ഹര്‍ത്താല്‍

താനൂരില്‍ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കുന്നു. ഇന്നലെ ഹര്‍ത്താലില്‍ പ്രദേശത്തെ കടകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരൂര്‍. താനൂര്‍. പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ഇവിടെ ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളില്‍ 280 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജില്ലയിലാകെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്ന് താനൂരിലെ തകര്‍ന്ന കടകളും വീടുകളും സന്ദര്‍ശിക്കുമെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha

























