തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്നും കാണാതായ പൂര്‍ണ ഗര്‍ഭിണിയെപ്പറ്റിയുള്ള കഥ മാറിമറിയുന്നു; പ്രിയതമ ആശുപത്രിയിലുണ്ടെന്ന് കരുതി വീട്ടില്‍ പോകാന്‍ കൂട്ടാക്കാതെ ബന്ധുക്കള്‍; അവസാനം കഥ മാറി മറിഞ്ഞു

എസ്എടി ആശുപത്രിയിലെ പ്രസവമുറിയില്‍ നിന്നു മൂന്നു ദിവസം മുന്‍പു കാണാതായ യുവതിയെ കരുനാഗപ്പള്ളിയില്‍ കണ്ടെത്തിയതിനു പിന്നാലെ സംഭവത്തില്‍ വന്‍ ദുരൂഹത. കരുനാഗപ്പള്ളിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്നു തിരിച്ചറിഞ്ഞു. മൂന്നു ദിവസമായി യുവതിയെ തിരഞ്ഞ് നെട്ടോട്ടമോടിയ പൊലീസിനെയും നാട്ടുകാരെയും അമ്പരപ്പിക്കുന്നതായി കണ്ടെത്തല്‍. യുവതി നഗരത്തിലൂടെ അലഞ്ഞു നടക്കുന്നതു ശ്രദ്ധയില്‍പെട്ട ടാക്‌സി ഡ്രൈവര്‍മാരാണ് ഇന്നു വൈകിട്ട് പൊലീസിനെ വിവരം അറിയിച്ചത്.
ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണു യുവതിയെ കാണാതായതെന്നു ബന്ധുക്കള്‍ ആരോപിച്ചതോടെ സംഭവം ചൂടുപിടിച്ചു. യുവതി ഗര്‍ഭിണിയായി അഭിനയിച്ചതെന്തിനെന്നും വീട്ടുകാരെ ഉപേക്ഷിച്ചു പോയതെന്തിനാണെന്നും ഇപ്പോഴും വ്യക്തമല്ല. ഭര്‍ത്താവും കുടുംബവും എന്തുകൊണ്ട് ഇക്കാര്യം മറച്ചുവച്ചു എന്നതടക്കം അന്വേഷണം തുടരുകയാണ്. കരുനാഗപ്പള്ളിയിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞ യുവതിയെ കരുനാഗപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. തീര്‍ത്തും അവശയായിരുന്ന യുവതിയെ സിഐ കെ രാജേഷ് കുമാര്‍, എസ്‌ഐ ഉമറുല്‍ ഫാറൂഖ് എന്നിവരുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ. സീമയുടെ പരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്ന് തെളിയുകയായിരുന്നു.
തുടര്‍ന്ന് യുവതിയുടെ കുടുംബത്തെ വിവരമറിയിച്ച കരുനാഗപ്പള്ളി പൊലീസ് മെഡിക്കല്‍ കോളജ് ക്രൈം ഡിപ്പാര്‍ട്ട്‌മെന്റിന് യുവതിയെ കൈമാറുകയും ചെയ്തു. പിതാവിനെ കണ്ടതോടെ യുവതി പൊട്ടിക്കരഞ്ഞെന്നും പൊലീസിനോട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും വിവരങ്ങളുണ്ട്. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം ചൊവ്വാഴ്ച 10:30ന് എസ്.എ.ടി ആശുപത്രിയിലെത്തിയ മടവൂര്‍ സ്വദേശിയായ യുവതി ഡോക്ടറെ കണ്ട് വരാമെന്ന് പറഞ്ഞ് ആശുപത്രിക്കകത്ത് പോവുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞും കാണാതായതോടെ സുരക്ഷാ ജീവിനക്കാരടങ്ങുന്ന സംഘം തിരച്ചില്‍ നടത്തി. ആശുപത്രി അരിച്ചുപെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ആശുപത്രിയില്‍ നിന്നും കാണാതാവുമ്പോള്‍ സാരി ധരിച്ചിരുന്ന യുവതിയെ കരുനാഗപ്പള്ളിയില്‍ വച്ച് പര്‍ദ്ദ ധരിച്ചാണ് കാണപ്പെട്ടത്.
കരുനാഗപ്പള്ളിയില്‍ ഏറെ നേരം അലഞ്ഞുതിരിഞ്ഞ നടന്ന ഇവരെ കണ്ടതോടെ ടാക്‌സി ഡ്രൈവര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഉടന്‍ തന്നെ ഹോംഗാര്‍ഡിനെ വിളിച്ച് അറിയിക്കുകയായിരുന്നു. മൊബൈലില്‍ ലഭിച്ച ഫോട്ടോയില്‍ നിന്നും കാണാതായ പെണ്‍കുട്ടി തന്നെയാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ശാരീരികമായി തളര്‍ന്ന അവസ്ഥയിലായതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഷംനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത്‌വന്നത്.
https://www.facebook.com/Malayalivartha
























