കോട്ടയത്ത് കാമുകിയുടെ കല്യാണം മുടക്കാൻ കാമുകൻ കണ്ടെത്തിയ വഴി, പെൺകുട്ടിയുടെ നഗ്ന ഫോട്ടോ പ്രതിശ്രുത വരന് കൈമാറി.... ഒടുവിൽ അരങ്ങേറിയത്

യുവതിയുടെ നഗ്‌ന ഫോട്ടോ പ്രതിശ്രുത വരനെ കാണിച്ച് വിവാഹം മുടക്കിയ യുവാവിനെതിരേ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു. തെള്ളകം സ്വദേശിയാണ് വിവാഹം മുടക്കാന്‍ ഫോട്ടോ തന്ത്രമാക്കിയത്. ഇപ്പോള്‍ കേസില്‍പ്പെട്ട യുവാവും യുവതിയും നേരത്തേ സ്‌നേഹത്തിലായിരുന്നു. ആ സമയത്ത് യുവതി നഗ്‌നഫോട്ടോ അയച്ചുകൊടുത്തുവെന്നു പറഞ്ഞാണ് ഇപ്പോള്‍ ഫോട്ടോ കാട്ടി വിവാഹം മുടക്കിയത്.
യുവതിയുടെ പരാതിയിലാണ് ഇപ്പോള്‍ യുവാവിനെതിരേ കേസെടുത്തിട്ടുള്ളത്. എന്നാല്‍ എന്താണ് യാഥാര്‍ഥ്യമെന്ന് പ്രതിയെ പിടികൂടിയാലേ അറിയാന്‍ കഴിയുകയുള്ളുവെന്ന് ഏറ്റുമാനൂര്‍ എസ്‌ഐ പറഞ്ഞു. യുവതിയുടെ ചിത്രം തന്നെയാണോ അതോ വ്യാജമായി ഉണ്ടാക്കിയതാണോ എന്നൊക്കെ പ്രതിയെ പിടികൂടിയാല്‍ മാത്രമേ അറിവാകു എന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























