ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാൻ സർക്കാർ; 10 സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷനുകളും അഞ്ച് മാതൃകാ പോളിംഗ് സ്റ്റേഷനുകളും ഒരുക്കും

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാൻ സർക്കാർ സംവിധാനം പ്രവർത്തിച്ച് തുടങ്ങി. ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ ടി.വി.അനുപമയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്.
10 സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷന്കളും, അഞ്ച് മാതൃകാ പോളിംഗ് സ്റ്റേഷന്കളും ഒരുക്കും. ഉപതിരെഞ്ഞടുപ്പിലെ ക്രമസമാധാന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പോലീസ് ഓഫീസർമാരുടെയും, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ മാരുടെയും യോഗം ചേർന്നു.മറ്റ് ജില്ലകളിൽ നിന്നുള്ള പോലീസ് സേനാംഗങ്ങളെ വിന്യസിക്കും.
ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി മണ്ഡലത്തിൽ വിന്യസിക്കുന്ന പൊലീസ് സേനയുടെ ക്രമീകരണം രണ്ടു ദിവസത്തിനകംജില്ലകളക്ടർക്ക് സമർപ്പിക്കും. 23 പ്രശ്നബാധിതബൂത്തുകളുണ്ടെന്നാണ് കണക്ക്. 500 ബാലറ്റ് യൂണിറ്റും 400 കൺട്രോൾ യൂണിറ്റും 212 വി.വി.പാറ്റ് മെഷീനും സജ്ജമാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ 164 ബൂത്തുകളിലും ഇക്കൂറി വി.വി.പാറ്റ് ഉപയോഗിക്കും.
അഞ്ച് മാതൃക പോളിങ് സ്റ്റേഷന്കൾ ഒരുക്കും. മാതൃക പോളിങ് സ്റ്റേഷനുകളിൽ ക്യൂ നിൽക്കാതെവോട്ട് ചെയ്യാനാവും. 10 പോളിങ്ങ് സ്റ്റേഷനുകൾ സ്ത്രീ സൗഹൃദമായിരിക്കുമെന്ന് കളക്‌റ്റർ ടി.വി.അനുപമ അറിയിച്ചു. സ്ത്രീ സൗഹൃദ പോളിങ് സ്റ്റേഷനിൽ പ്രിസൈഡിങ് ഓഫീസർ ഉൾപ്പെടെ എല്ലാ പോളിങ് ഓഫീസർമാരും വനിതകളായിരിക്കുമെന്നതാണ് പ്രത്യേകത. യാതൊരു വിധ ആക്ഷേപത്തിനും വഴികൊടുക്കാത്ത നിലയിലായിരിക്കും പ്രവർത്തനമെന്നും കളക്റ്റർ അറിയിച്ചു.
https://www.facebook.com/Malayalivartha

























