ഫേസ്ബുക്കും തീവണ്ടിയുടെ ശുചിമുറിയും ഒരുപോലെ; സ്വന്തം വ്യകതിത്വം പോലും മറച്ചുവച്ചാണ് പലരും അഭിപ്രായ പ്രകടനം നടത്തുന്നത് ...ശ്രീനിവാസന്‍

ഫേസ്ബുക്ക് തീവണ്ടിയുടെ ശുചിമുറി പോലെയാണെന്ന ആരോപണവുമായി നടൻ ശ്രീനിവാസൻ. ഫേസ്ബുക്കില്‍ ആര്‍ക്കും എന്തും എഴുതാം കൂടാതെ എങ്ങനെ വേണമെങ്കിലും പ്രതികരിക്കാം. പലപ്പോഴും പലരും സ്വന്തം ഐഡി മറച്ചു വെച്ചിട്ടാണ് പ്രതികരിക്കുന്നതും. സ്വന്തം വ്യക്തിത്വം പോലും മറച്ചുവെച്ചു പ്രതികരിക്കുന്നവര്‍ സമൂഹത്തില്‍ എന്ത് മാറ്റം കൊണ്ടു വരാനാണെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
തനിക്ക് പറയാനുള്ളത് നര്‍മ്മത്തില്‍ കലര്‍ത്തി ആരോടും എവിടെയും പറയാനുള്ള ധൈര്യം നടന്‍ ശ്രീനിവാസനെ കഴിഞ്ഞേ മറ്റാര്‍ക്കുമുളളൂ. വിമര്‍ശിക്കേണ്ടതിനെ മാത്രം വിമര്‍ശിക്കുകയും സമൂഹത്തിനു വേണ്ടിയുള്ള നല്ല കാര്യങ്ങള്‍ ഇരു കൈകളും നീട്ടി സ്വീകരിക്കാന്‍ അദ്ദേഹത്തിനു ഒരു മടിയുമില്ല. അഭിനയം കൊണ്ടും തിരക്കഥകള്‍ കൊണ്ടും നമ്മളെ പ്രേക്ഷകരെ ഏറെ അത്ഭുതപ്പെടുത്തിയ താരമണ്. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും.
https://www.facebook.com/Malayalivartha

























