കാലാവധി നീട്ടിനല്‍കാന്‍ കെ.എസ്.ആര്‍.ടി.സി.യില്‍ വകുപ്പില്ല; ഉണ്ടായിരുന്നെങ്കില്‍ കെ.എസ്.ആര്‍.ടി.സി. തന്നെ ഈ തൊഴിലാളിയെ നിലനിര്‍ത്തിയേനെ...

ഒരു യാത്രികയുടെ ഒറ്റ ഫോണ്‍ വിളിയില്‍ ചങ്ക് ബസ് തിരികെക്കൊടുത്ത് ഏറെ ശ്രദ്ധേയമായത് അടുത്തിടെയാണ്. അത്തരമൊരു വിളി കൊണ്ട് ചങ്ക് ഡൈവറെ തിരികെക്കിട്ടുമെങ്കില്‍ വിളിയ്ക്കാന്‍ ഒരാളല്ല, ഒരുപാട് പേരുണ്ട്. പക്ഷേ, വിളിച്ചിട്ട് കാര്യമില്ല, ചങ്ക് ഡ്രൈവര്‍ വിരമിക്കുകയാണ്. കാലാവധി നീട്ടിനല്‍കാന്‍ കെ.എസ്.ആര്‍.ടി.സി.യില്‍ വകുപ്പില്ല. ഉണ്ടായിരുന്നെങ്കില്‍ കെ.എസ്.ആര്‍.ടി.സി. തന്നെ ഈ തൊഴിലാളിയെ നിലനിര്‍ത്തിയേനെ.
തൃശ്ശൂര്‍ ഡിപ്പോയിലെ ഡ്രൈവറായ കെ.എസ്. വിജയനാണ് മെയ് 31ന് വിരമിക്കുന്നത്. കെ.എസ്.ആര്‍.ടി.സി.യില്‍ ഇന്ധനം ലാഭിക്കുന്ന ജീവനക്കാര്‍ക്ക് ഓരോ ട്രിപ്പിനും 100 രൂപ വീതം അലവന്‍സ് ഏര്‍പ്പെടുത്തിയ അന്നു മുതല്‍ ഇന്നുവരെ മുടങ്ങാതെ വാങ്ങിയ ഏക തൊഴിലാളി. ഏറ്റവും നല്ല ഡ്രൈവര്‍ക്കുള്ള തൃശൂര്‍ റീജിയണിന്റെ പുരസ്‌കാരം നേടിയ ഏക വ്യക്തിയും.
18 വര്‍ഷമായി വിജയന്‍ കെ.എസ്.ആര്‍.ടി.സി.യിലുണ്ട്. 15 വര്‍ഷവും തൃശൂര്‍ ബെംഗളൂരു സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസിലായിരുന്നു. സര്‍വീസിനിടെ അപകടംപോയിട്ട് ബസിന് ഒരു പോറല്‍ പോലുമുണ്ടായിട്ടില്ല. കെ.എസ്.ആര്‍.ടി.സി. നിഷ്‌കര്‍ഷിക്കുന്ന ഡ്രൈവിങ് മൈലേജ് ഒരു ലിറ്ററിന് അഞ്ച് കിലോമീറ്ററാണ്. വിജയന്‍ വളയം പിടിച്ചാല്‍ മൈലേജ് അഞ്ചിന് മുകളിലെന്ന് ഉറപ്പ്. മിക്ക ദിവസവും മൈലേജ് അഞ്ചര കിലോമീറ്ററായിരിക്കും. വാഹനം നമ്മുടെ സ്വന്തമാണെന്നും ഇന്ധനം അമൂല്യമാണെന്നും കരുതിയാല്‍ മൈലേജ് താനേ വരുമെന്ന് വിജയന്‍ പറയുന്നു.
തൃശൂരില്‍നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന ബെംഗളൂരു ബസില്‍ തുടര്‍ച്ചയായി 15 വര്‍ഷം. അങ്ങോട്ടും ഇങ്ങാട്ടുമായി 1076 കിലോമീറ്റര്‍. കെ.എസ്.ആര്‍.ടി.സി.യുടെ കണക്ക് പ്രകാരം ബെംഗളൂരുവില്‍ പോയി തിരികെയെത്താന്‍ 210 ലിറ്റര്‍ വേണം. ഡ്രൈവിങ് സീറ്റില്‍ വിജയനാണെങ്കില്‍ പരമാവധി 200 ലിറ്ററായിരിക്കും ചെലവാകുക. 184 ലിറ്ററിലൊതുക്കിയും റെക്കോഡിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























