വർഷങ്ങളായുള്ള വിവാഹബന്ധത്തിൽ കുട്ടികളില്ലാത്തത് വില്ലനായി... നാട്ടുകാർ നോക്കിനിൽക്കെ ദളിത് യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച ശേഷം ജീവനോടെ ചുട്ടു കൊന്നു...

തൃശൂർ വെള്ളിക്കുളങ്ങരയിൽ ദളിത് യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച ശേഷം ജീവനോടെ ചുട്ടു കൊന്നു. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു കൊല. തീ കൊളുത്തിയ ഭർത്താവ് വിരാജ് ഒളിവിൽ. സംഭവം നടക്കുന്നത് ഞായാറാഴ്ച്ച കുടുംബശ്രീ യോഗം കഴിഞ്ഞു ജീതു പുറത്തിറങ്ങുമ്പോഴായിരുന്നു. വെള്ളിക്കുളങ്ങര സ്വാദേശി ജീത്തുവാണ് കൊല്ലപ്പെട്ടത്. ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജീതു ഇന്ന് മരണമടയുകയായിരുന്നു. ഇരുവരും ഏറെ നാളുകളായി പിരിഞ്ഞുകഴിയുകയായിരുന്നു.
https://www.facebook.com/Malayalivartha

























