മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയില്‍

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ തെളിവ് നശിപ്പിക്കപ്പെടും മുന്‍പ് സ്വതന്ത്രമായ അന്വേഷണത്തിന് സിബിഐക്ക് കൈമാറണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലാണ് കുടുംബത്തിനു വേണ്ടി ഹാജരാകുന്നത്. ശുഹൈബ് വധക്കേസില്‍ ആദ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ സിബിഐ അന്വേഷണത്തിന് സ്‌റ്റേ നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha

























