തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് തീ പിടിച്ചു; സംഭവത്തിൽ അട്ടിമറിയുണ്ടെന്ന് തൊഴിലാളികൾ

തിരുവനന്തപുരത്ത് വള്ളക്കടവ് ബോട്ടുപുരയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീപിടിച്ചു. സമീപത്തെ ലോറികളിലേക്ക് പടരും മുൻപ് തീയണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവായി. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു. സംഭവത്തില്‍ അട്ടിമറിയുണ്ടാവാമെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ഞായറാഴ്ച രാവിലെ 10.45-നാണ് ലോറിയുടെ ബാറ്ററിക്ക് തീപിടിച്ചത്. തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
തിങ്കളാഴ്ച രാവിലെയും സമാനമായ സംഭവമുണ്ടായി. കത്തിയ ലോറിക്ക് പുറകില്‍ നിര്‍ത്തിയിട്ടിരുന്ന ടെമ്ബോവാനിന്റെ ബാറ്ററിയുടെ വയറും കത്തിക്കരിഞ്ഞു. ആരെങ്കിലും കത്തിക്കാതെ ഇങ്ങനെ സംഭവിക്കില്ലെന്ന് തൊഴിലാളി യൂണിയന്‍ കണ്‍വീനര്‍ ഷാജഹാന്‍ പറഞ്ഞു. വലിയതുറ പോലീസില്‍ പരാതി നല്‍കുമെന്നും കണ്‍വീനര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























