Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ആണുങ്ങള്‍ക്ക് യഥാര്‍ഥ ആസക്തിയും ആത്മാര്‍ഥതയും ലോകസമാധാനത്തോടല്ല ലൈംഗികതയോടു മാത്രമാണ് അതു പൂര്‍ണ്ണമായും നിഷേധിക്കുക മാത്രമാണ് ഇവരെ ക്രൂരതകളില്‍ നിന്നു പിന്തിരിപ്പിക്കാനുള്ള വഴി ; ഫേസ് ബുക്ക് പോസ്റ്റുമായി എഴുത്തുകാരി ശാരദക്കുട്ടി

25 MAY 2018 04:00 PM IST
മലയാളി വാര്‍ത്ത

യഥാര്‍ത്ഥ പുരുഷനോടൊപ്പമല്ലാതെ മനസ്സും ശരീരവും പങ്കിടുകയില്ല എന്ന് എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതൊരു പുരുഷ വിരോധ പോസ്റ്റല്ല യഥാര്‍ഥ പുരുഷനെ തിരിച്ചറിയുവാനും സ്‌നേഹിക്കുവാനും കൂടെ ചേര്‍ത്തു നിര്‍ത്തുവാനും ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ അഭിപ്രായമെന്ന എന്ന ആമുഹത്തോടുകൂടിയാണ് പോസ്റ്റ് തുടങ്ങുന്നത്.

ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;

ഇതൊരു പുരുഷ വിരോധ പോസ്റ്റല്ല. യഥാര്‍ത്ഥ പുരുഷനെ തിരിച്ചറിയുവാനും സ്‌നേഹിക്കുവാനും കൂടെ ചേര്‍ത്തു നിര്‍ത്തുവാനും ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ അഭിപ്രായമാണ്. പ്രതിജ്ഞയാണ്.

അരിസ്‌റ്റോഫിനിസിന്റെ നാടകത്തിലെ നായികയായ ലിസിസ്ട്രാറ്റാ ഗ്രീസിലെ സ്ത്രീകളെ ഒരു വിചിത്രമായ യുദ്ധതന്ത്രം പഠിപ്പിക്കുന്നുണ്ട്. അക്രമങ്ങളും യുദ്ധങ്ങളും അവസാനിപ്പിക്കുന്നതു വരെ, യഥാര്‍ഥ മനുഷ്യത്വത്തിന്റെ വില അവര്‍ മനസ്സിലാക്കുന്നതു വരെ, കാമുകന്മാരോടോ ഭര്‍ത്താക്കന്മാരോടോ ഒപ്പം ശയിക്കാന്‍ ഒരു സ്ത്രീയും തയ്യാറാകരുത്. കരുതലും പ്രണയവും രതിയും നിഷേധിക്കുകയാണ് ഇവര്‍ ഈ പുതിയ സമരമുറയിലൂടെ. വീഞ്ഞു ഭരണിയുടെ മേല്‍ കൈകള്‍ വെച്ച്‌ സ്ത്രീകള്‍ കൂട്ടമായി ശപഥം ചെയ്യുകയാണ്.

ആണുങ്ങള്‍ക്ക് യഥാര്‍ഥ ആസക്തിയും ആത്മാര്‍ഥതയും ലോകസമാധാനത്തോടല്ല ലൈംഗികതയോടു മാത്രമാണെന്നും അതു പൂര്‍ണ്ണമായും നിഷേധിക്കുക മാത്രമാണ് ഇവരെ ക്രൂരതകളില്‍ നിന്നു പിന്തിരിപ്പിക്കാനുള്ള വഴി എന്നുമാണ് ലിസിസ്ട്രാറ്റാ കരുതുന്നത്. പുരുഷന്മാരെ സഹനത്തിലൂടെയും ക്ഷമയിലൂടെയും നേര്‍വഴിക്കു കൊണ്ടുവരേണ്ടവരാണ് സ്ത്രീകള്‍ എന്ന പരമ്ബരാഗത ബോധത്തെക്കൂടിയാണ് ഈ നാടകം ആക്രമിക്കുന്നത്. പതിവ്രതകളും സദാചാര ഭീതിയുള്ളവരുമായ സ്ത്രീകളെ പോലും തന്റെ യുദ്ധതന്ത്രം ബോധ്യപ്പെടുത്താന്‍ ലിസിസ്ട്രാറ്റാക്കു കഴിയുന്നു.

യഥാര്‍ത്ഥ പുരുഷന്‍ ബലാല്‍സംഗം ചെയ്യില്ല.

യഥാര്‍ത്ഥ പുരുഷന്‍ യുദ്ധങ്ങള്‍ക്ക് ആഹ്വാനം ചെയ്യില്ല.

യഥാര്‍ത്ഥ പുരുഷന്‍ സ്ത്രീകളെ അധിക്ഷേപിച്ചു സംസാരിക്കില്ല

യഥാര്‍ത്ഥ പുരുഷന്‍ വംശീയാധിക്ഷേപം നടത്തില്ല. രാഷ്ടീയ കൊലപാതകം നടത്തുയോ അതിനെ നാണമില്ലാതെ ന്യായീകരിക്കുയോ ചെയ്യില്ല.

യഥാര്‍ത്ഥ പുരുഷന്‍ വേശ്യാസ്ത്രീളോട് കരുണയുള്ളവനായിരിക്കും

യഥാര്‍ത്ഥ പുരുഷന്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ഹൃദയത്തോട് ചേര്‍ക്കും.

യഥാര്‍ത്ഥ പുരുഷന്‍ ആണ്‍കുഞ്ഞുങ്ങളെയും പെണ്‍കുഞ്ഞുങ്ങളെയും ലൈംഗിക വസ്തുക്കളായി കാണില്ല.

യഥാര്‍ത്ഥ പുരുഷനില്‍ മതവെറി ഉണ്ടാവില്ല.

യഥാര്‍ത്ഥ പുരുഷ സുഹൃത്തിനെ വേണം നമ്മള്‍ തെരഞ്ഞെടുക്കാന്‍.

യഥാര്‍ഥ പുരുഷനോടൊപ്പമല്ലാതെ ഞങ്ങള്‍ മനസ്സും ശരീരവും പങ്കിടുകയില്ല. സൗഹൃദവും സ്‌നേഹവും നല്‍കില്ല. അക്രമികള്‍ക്ക് ആനന്ദമോ പ്രണയമോ കരുതലോ പിന്തുണയോ മനസ്സമാധാനമോ തരാന്‍ ഞങ്ങള്‍ ബാധ്യസ്ഥരല്ല. അവരുടെ ഊണും ഉറക്കവും രതിസുഖവും ഞങ്ങളുടെ ബാധ്യതയല്ല. അവരുടെ സൗഹൃദവും സംരക്ഷണവും ഞങ്ങള്‍ക്കാവശ്യമില്ല. അവരെ നന്നാക്കിയെടുക്കലല്ല ഞങ്ങളുടെ ജീവിത ലക്ഷ്യം. യഥാര്‍ത്ഥ മനുഷ്യനെയാണ് ഞങ്ങള്‍ക്കു വേണ്ടത്

പെണ്‍സഹജമെന്നു നിങ്ങള്‍ വാഴ്ത്തിയ പലതും ലോകജനതയുടെ സമാധാനത്തിനു വേണ്ടി ഞങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടി വരും. അധികാരമുറപ്പിക്കാനായി ലോകമെമ്ബാടും പുരുഷന്മാര്‍ ലൈംഗികതയെ ആയുധമാക്കുമ്ബോള്‍, തിരിച്ച്‌ അതിനെത്തന്നെ ആയുധമാക്കുന്ന പ്രതിരോധ ശ്രമങ്ങള്‍ ഉണ്ടാകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (2 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (2 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (2 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (2 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (3 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (5 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (6 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (6 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (7 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends