വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവ വരന്‍ കൊല്ലപ്പെട്ട നിലയില്‍; ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര്‍ രജിസ്‌ട്രേഷന്‍ ഓഫിസില്‍ വച്ച് കെവിനും പെണ്‍കുട്ടിയും വിവാഹിതരായത്; ഭാര്യയും വരന്റെ സുഹൃത്തും ബന്ധുക്കളും പൊലീസിനെ അറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ല

വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടു പോയ നവരൻ മരിച്ച നിലയിൽ. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രണയ വിവാഹം ചെയ്ത യുവാവിനെ തട്ടിക്കൊണ്ടു പോയതായി ഇന്നലെയാണ് പോലീസ് സ്റ്റേഷനിൽ ഭാര്യ പരാതി നൽകിയത് . ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര്‍ റജിസ്‌ട്രേഷന്‍ ഓഫിസില്‍ കെവിന്‍ (23) എന്ന യുവാവും പെണ്‍കുട്ടിയും വിവാഹിതരായത്.
ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രി ഗുണ്ടാസംഘമെത്തി വീട് അടിച്ചു തകര്‍ത്ത ശേഷം കെവിനെയും ബന്ധു മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെയും (30) തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവം ഭാര്യയും വരന്റെ സുഹൃത്തും ബന്ധുക്കളും പൊലീസിനെ അറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ല. .
അതിനിടെ, നവവരനൊപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം ഗുണ്ടാസംഘം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇയാള്‍ തിരികെയെത്തി വാഹനത്തിന്റെ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായില്ല.കൊല്ലം തെന്മല സ്വദേശിനിയായ പെണ്‍കുട്ടിയെ കെവിന്‍ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ വിരോധത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും അവര്‍ക്കൊപ്പം എത്തിയവരുമാണ് വീട് കയറി ആക്രമിച്ച ശേഷം ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമി സംഘവുമായി പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കെവിന്‍ പത്തനാപുരത്തുവച്ചു കാറില്‍നിന്നു ചാടി രക്ഷപ്പെട്ടുവെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.
കെവിനെ പുനലൂരിലേക്കാണു തട്ടിക്കൊണ്ടു പോയതെന്ന് അനീഷ് പറഞ്ഞു. തെന്മലയിലെത്തിയപ്പോള്‍ ഛര്‍ദിക്കണമെന്നു പറഞ്ഞപ്പോഴാണു തന്നെ ഇറക്കിവിട്ടത്. പിന്നീട് രണ്ടു വാഹനങ്ങളില്‍ നിന്നുമുള്ളവര്‍ തുടരെ മര്‍ദിച്ചു. പെണ്‍കുട്ടിയെ തിരികെ എത്തിച്ചു തന്നാല്‍ വിട്ടയയ്ക്കാമെന്നു പറഞ്ഞു. അതിനു സഹായിക്കാമെന്നു പറഞ്ഞപ്പോഴായിരുന്നു മര്‍ദനം നിര്‍ത്തി തിരികെയെത്തിച്ചത്.
മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനീഷിന്റെ മുഖത്താണു പരുക്കേറ്റത്. തിരുവനന്തപുരം റജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിലാണു തട്ടിക്കൊണ്ടു പോയതെന്നത് ഉള്‍പ്പെടെ വിവരം നല്‍കിയിട്ടും പൊലീസ് യാതൊന്നും ചെയ്തില്ല. കെവിന്‍ മറ്റൊരു വണ്ടിയില്‍ നിന്നു ചാടിപ്പോയെന്നാണ് അനീഷിനോടു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞത്. അതിക്രമത്തിനു പിന്നില്‍ തന്റെ സഹോദരനാണെന്നും പെണ്‍കുട്ടി പരാതിപ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha






















