പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചതിനു ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിൻ എന്ന യുവാവു മർദ്ദനമേറ്റ് മരിക്കുമ്പോൾ തൃശ്ശൂരിൽ മൂന്നോറോളം സാഹിത്യ കലാ സാംസ്കാരിക പ്രവർത്തകരോട് പോലീസ് മന്ത്രി കേരളത്തിനു മാത്രമായി ഒരു പ്രാർഥനാ ഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു ; പ്രതിഷേധവുമായി ജോയ് മാത്യു

പ്രണയവിവാഹത്തിന്‍റെ പേരില്‍ കോട്ടയം സ്വദേശി കെവിന്‍ പി.ജോസഫ് കൊല ചെയ്യപ്പെട്ട സംഭവത്തിൽ സാംസ്ക്കാരിക നായകന്മാരെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കേരള മനസാക്ഷിയെ ഞെട്ടിച്ച നീചമായ സംഭവം നടന്നിട്ടും ഇതുവരം പ്രതികരിക്കാതിരുന്ന സാംസ്ക്കാരിക നായകന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോയ് മാത്യു വിമര്‍ശനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;
പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചതിനു ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിൻ എന്ന യുവാവു മർദ്ദനമേറ്റ് മരിക്കുമ്പോൾ തൃശ്ശൂരിൽ മൂന്നോറോളം സാഹിത്യ കലാ സാംസ്കാരിക പ്രവർത്തകരോട് പോലീസ് മന്ത്രി കേരളത്തിനു മാത്രമായി ഒരു പ്രാർഥനാ ഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ജാതിരഹിത വിവാഹങ്ങളെയുംപറ്റി കാവ്യങ്ങൾ രചിക്കുന്ന സാഹിത്യകാരന്മാർ അപ്പോൾ തന്നെ പേനയെടുത്തു പ്രാർഥനാഗാനരചന തുടങ്ങി. അതുകൊണ്ടാണു കെവിന്റെ കൊലപാതകത്തെപ്പറ്റിയും പോലീസിന്റെ അനാസ്‌ഥയെക്കുറിച്ചും ഈ സാംസ്കാരിക നായകന്മാർക്ക് പ്രതികരിക്കാൻ ഇപ്പോഴും പറ്റാത്തത്-( പ്രതികരിച്ചാൽ വിവരമറിയും എന്നത് മറ്റൊരു കാര്യം). ഭാഗ്യം ഞാൻ ആ മുന്നൂറിൽപ്പെടില്ല അതിനാൽ ഞാൻ എന്റെ പ്രതിഷേധം നിങ്ങളുമായി പങ്കിടുകയാണു നമുക്ക് പ്രാർഥനാഗാനം വേണം പക്ഷെ ആരോടാണു നാം പ്രാർഥിക്കേണ്ടത്? എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചു.
https://www.facebook.com/Malayalivartha






















