ആളെ പേടിപ്പിക്കാൻ വ്യാജ ഉത്തരവ്.നിപ്പ പടരുന്നത് കോഴിയിറച്ചിയിലൂടെയെന്ന് ആരോഗ്യവകുപ്പിന്റെ പേരിൽ വ്യാജ വാർത്ത.രണ്ട് നിപ്പ വൈറസ് ബാധിതരുടെ ആരോഗ്യനിലയിൽ പുരോഗതി

നിപ്പാ വൈറസ് ബാധസംബന്ധിച്ച ആശങ്കകൾക്ക് നേരിയ ശമനമുണ്ടായെങ്കിലും ഇത് സംബന്ധിച്ച വ്യാജ പ്രചരണങ്ങൾക്ക് കുറവില്ല. ചിക്കൻ ഉപയോഗിക്കരുതെന്നുള്ള വ്യാജ ഉത്തരവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിലാണ് ഉത്തരവ് പരക്കുന്നത്. ഇത്തരത്തിലുള്ള ഉത്തരവുകളൊന്നും ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയിട്ടില്ലെന്നാണ് വിവരം. നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതു മുതൽ ഇത്തരത്തിൽ ഏറെ വ്യാജ പ്രചരണങ്ങളും എത്തിയിരുന്നു.
ഇതിനിടെ നിപ വൈറസ് ബാധയുള്ളതായി കണ്ടെത്തിയ രണ്ടുപേരുടെ ആരോഗ്യ നിലയിൽ പുരോഗതി കണ്ടെത്തിയത് ആശ്വാസമായിട്ടുണ്ട്.മറ്റൊരാളുടെ നില മാറ്റമില്ലാതെ തുടരുകായാണ്.പരിശോധനക്കയച്ച പതിനൊന്ന് സാമ്പിളുകളും നെഗറ്റീവായെന്നതും ആശ്വാസകരമായ വാർത്തയാണ്.മരണ നിരക്ക് കുറക്കാനാകാത്തതും ആശങ്ക വര്ധിപ്പിക്കുന്നുണ്ട്.നിപ്പോ രോഗബാധ സ്ഥിരീകരിച്ച പതിനാറു പേരിൽ പതിമൂന്ന് പേരും മരണപ്പെട്ടിരുന്നു. അതെ സമയം വൈറസിന്റെ ഉറവിടം കണ്ടെത്താൻ പഴം തീനി വവ്വാലുകളുടെ സാംപിളുകളും ഇന്നയാക്കും
https://www.facebook.com/Malayalivartha






















