കെവിന്റെ മൃതദേഹത്തെ കെട്ടിപിടിച്ച് നെഞ്ചുപൊട്ടി കരഞ്ഞുനിലവിളിച്ച് നീനു: ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഉറ്റവർ

പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നട്ടാശേരി എസ്.എച്ച് മൗണ്ട് പിലാത്തറ കെവിന്‍ പി. ജോസഫി (23)ന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു. വികാര നിർഭരമായ രംഗങ്ങൾക്ക് സാക്ഷിയായി ബന്ധുക്കളും നാട്ടുകാരും. കെവിന്റെ മൃതദേഹത്തെ കെട്ടിപിടിച്ച് നിലവിളിക്കുന്ന നീനുവിനെ ആശ്വസിപ്പിക്കാൻ പാടുപെടുന്ന ബന്ധുക്കൾ കണ്ടുനിക്കുന്നവരുടെ നെഞ്ചിൽ വിങ്ങലാവുകയാണ്.
ദുരഭിമാനക്കൊലയിലൂടെ മരണപ്പെട്ട കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കെവിന്റെ വീട്ടിലേയ്ക്ക് എത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജിലെ മോര്‍ച്ചറിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. സീനിയര്‍ ഫോറന്‍സിക് സര്‍ജനാണ് പോസ്റ്റമോര്‍ട്ടത്തിന് നേതൃത്വം വഹിച്ചത്. പോസ്റ്റ്മാര്‍ട്ട നടപടികള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.
അതേസമയം മോര്‍ച്ചറിയിലെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെയും മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സിപിഐഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സ്ഥലത്ത് നേരിയ സംഘര്‍ഷത്തിന് വഴിവച്ചു. തിരുവഞ്ചൂരും ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളില്‍ കയറിയതാണ് ചെറിയ ബഹളത്തില്‍ കലാശിച്ചത്.
"
https://www.facebook.com/Malayalivartha






















