വളർത്തുകോഴിയെ കൊല്ലാൻ കൊടുക്കാതെ ചേർത്ത് പിടിച്ച് ബാലിക; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

തന്റെ പ്രിയപ്പെട്ട കോഴിയെ കശാപ്പു ചെയ്യാൻ വിട്ടു കൊടുക്കാതെ കെട്ടിപ്പിടിച്ച് വാ വിട്ട് കരയുന്ന കൊച്ചു കുട്ടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. വീഡിയോയിൽ കോഴിയെ വിട്ടു നൽകാൻ വേണ്ടി നിർബന്ധിക്കുന്ന സഹോദരങ്ങളെയും കാണാം. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തത്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലും വീഡിയോ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ പങ്കു വച്ചു. " ഈ കുട്ടി ഏതാണെന്നേ എവിടെയുള്ളതാണെന്നോ' അറിയില്ല ഈ റംസാനിൽ കണ്ട ഏറ്റവും നല്ല കാഴ്ചയാണിത്.
ആ കുട്ടിയിൽ ദയയുടെ കാരുണ്യത്തിന്റെ ഒരു മാ പ്രവാഹമുണ്ടെന്ന് ഉറപ്പാണ്. അവളെപ്പോലുള്ളവർക്കാകും ദൈവം സ്വർഗത്തിൽ പ്രഥമ സ്ഥാനം നൽകുക. ഇങ്ങനെ പോകുന്നു കെ.ടി ജലീലിന്റെ പോസ്റ്റ്. പോസ്റ്റിനു താഴെ നിരവധി അഭിപ്രായങ്ങളുമെത്തി.കമ്മ്യുണിസ്റ്റ് മന്ത്രിയായ കെ.ടി ജലീൽ ദൈവമെന്നും സ്വർഗ്ഗമെന്നും പറയുന്നതിലെ അനൗചിത്യം പലരും ചൂണ്ടിക്കാട്ടി. ഈ കൊച്ചു കുട്ടിയുടെ അത്ര പോലും വിവേകം ആഭ്യന്തര വകുപ്പിനില്ലെന്ന് മറ്റു ചിലർ. ഈ മൃഗ സ്നേഹി ആരാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് സോഷ്യൽ മീഡിയ.
https://www.facebook.com/Malayalivartha






















