നവവരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിട്ടും ഒരു സാംസ്‌കാരിക നായകന്റെയും നാവു പൊന്തിയില്ല, പുരസ്‌കാരം മടക്കി നല്‍കിയില്ല, അശ്‌ളീലചിത്രം വരച്ചില്ല, ഒപ്പുശേഖരണം നടത്തി പത്രത്തില്‍ കൊടുത്തില്ല, ചുംബനസമരക്കാരെ കണ്ടില്ല... കെ.സുരേന്ദ്രന്‍ ട്രോളുന്നു...

കോട്ടയം നഗരത്തില്‍ നിന്ന് ഒരു യുവാവിനെ തട്ടിക്കൊണ്ട് പോയി കണ്ണ് ചൂഴ്‌ന്നെടുത്ത് കൊലപ്പെടുത്തിയിട്ടും ഒരക്ഷരം മിണ്ടാത്ത സാംസ്‌ക്കാരിക നായകന്‍മാര്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. ഇത്തവണയും സാംസ്‌കാരിക നായകന്‍മാര്‍ പതിവു വൃത്തികേട് ആവര്‍ത്തിച്ചു. ഒരാളുടേയും നാവു പൊന്തിയില്ല. പുരസ്‌കാരം മടക്കിയില്ല. അശ്‌ളീലചിത്രം വരച്ചില്ല. ഒപ്പുശേഖരണം നടത്തി പത്രത്തില്‍ കൊടുത്തില്ല. ഒരു ദളിത് യുവാവിനെ പൊലീസിന്റെ സഹായത്തോടെ കണ്ണു ചൂഴ്‌ന്നെടുത്തു സഖാക്കള്‍ കൊന്നു തള്ളിയിട്ടും ഇവരുടെയൊന്നും സദാചാരം ഉണര്‍ന്നില്ല. പ്രണയത്തിന് കയ്യൊപ്പുചാര്‍ത്താന്‍ മറൈന്‍ ഡ്രൈവില്‍ ചുംബന സമരത്തിനിറങ്ങിയവരാരെയും എങ്ങും കണ്ടില്ലെന്നും സുരേന്ദ്രന്‍ ആക്ഷേപിക്കുന്നു.
ഇരുപത്തിനാലു സ്വാഭിമാനക്കൊലയും ഒരു ദുരഭിമാനക്കൊലയും നടത്തിയ സി. പി. എമ്മിന്റെ ചെരുപ്പുതൂക്കുന്ന സാംസ്‌കാരിക നായകരെ പൊതുജനം കല്ലെറിയുന്ന കാലം വിദൂരമല്ല. കെവിന്റെ കണ്ണുകള്‍ ഡി. വൈ. എഫ്. ഐക്കാര്‍ ചൂഴ്‌ന്നെടുത്തു. പോലീസ് ആദ്യം തന്നെ ഈ വിവാഹത്തിന് എതിരായിരുന്നു. പോലീസ് ഡി. വൈ. എഫ്. ഐക്കാരുടെ വാക്കുകേട്ട് പെണ്‍കുട്ടിയെ വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു. പൊലീസിനു മുന്നില്‍ സഹോദരി കരഞ്ഞു യാചിച്ചിട്ടും അനങ്ങിയില്ല. പിണറായി വിജയനാണ് ഈ കൊലയ്ക്കുത്തരവാദി. പോലീസിനെ പാര്‍ട്ടിയുടെ ചട്ടുകമാക്കുന്ന നയമാണ് ഇതിനെല്ലാം കാരണം. കോട്ടയത്തെ പോലീസ് സേനയെ സി. പി. എം നേതാവ് വാസവന്‍ നിയന്ത്രിക്കുന്നതിന്റെ ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha