കെവിന്റെ അന്ത്യകർമ്മങ്ങൾക്ക് മുമ്പുതന്നെ നരകവേദനകൾ നൽകി കൊലപ്പെടുത്തിയ ഷാനു ചാക്കോയും അച്ഛനും പിടിയിലായി; റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ പിന്നാലെയെത്തിയ അന്വേഷണ സംഘം അച്ഛനെയും മകനെയും പിടികൂടുകയായിരുന്നു

കെവിന്‍ കൊലപാതകക്കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോയും പിതാവ് ചാക്കോയും പിടിയില്‍. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കോട്ടയത്തേയ്ക്ക് കൊണ്ടുവരുന്നു. കണ്ണൂര്‍ വഴി ബെംഗലരൂവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ പിടിയിലായത്. റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ പിന്നാലെയെത്തി പോലിസ് പിടികൂടുകയായിരുന്നു.
ചാക്കോയുടെ കൊല്ലം തെന്മലയിലെ ഒറ്റക്കല്ലില്‍ വീട്ടില്‍ പൊലീസ് ഉച്ചയ്ക്ക് ഒരു മണിയോടെ പരിശോധന നടത്തിയിരുന്നു. ഡിവൈ.എസ്.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം പേരടങ്ങുന്ന പൊലീസ് സംഘം വീട്ടിലെത്തിയത്. വീട് പൂട്ടിയിട്ടിരുന്നതിനാല്‍ പൂട്ട് തകര്‍ത്താണ് പൊലീസ് അകത്ത് കയറിയത്. വീട്ടില്‍ നിന്ന് ലൈറ്റിന്റെ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് ആളുണ്ടെന്ന സംശയത്തിലാണ് പൊലീസിന്റെ പരിശോധന. എന്നാല്‍ വീട്ടില്‍ ആരെയും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് വലയിൽ ഇരുവരും കുടുങ്ങിയത്.
കെവിന്റെ മരണത്തെ തുടർന്നാണ് ചാക്കോയും മകന്‍ സാനുവും ഒളിവില്‍ പോയത്. നീനുവിന്റെ വിവാഹ വാര്‍ത്തയറിഞ്ഞ് സഹോദരന്‍ സാനു ചാക്കോ നാട്ടിലെത്തിയത് കെവിനെ കൊല്ലാന്‍ പദ്ധതിയിട്ടാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചാക്കോയ്ക്കം ഭാര്യ രഹ്നക്കും അറിയാമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ നിയാസ്, റിയാസ് എന്നിവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദമ്പതിമാരെ പൊലീസ് തിരയുന്നതിനിടെയാണ് വീട്ടില്‍ പരിശോധന നടത്തിയത്. നാട്ടിലെത്തിയ സാനു തിരുവനന്തപുരം പേരൂക്കടയിലുള്ള ബന്ധുവീട്ടില്‍ എത്തിയശേഷം പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് വിവരം. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിനായി 12 അംഗസംഘത്തെ വിളിച്ചതും മുഖ്യആസൂത്രണം നടത്തിയതും ഇയാളാണെന്നാണ് പൊലീസ് നിഗമനം. സംഘത്തില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും നീനുവിന്റെ ബന്ധുക്കളാണ്. ഇതില്‍ രണ്ടു പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായി അറിവായിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നീനുവിന്റെയും കെവിന്റെയും വിവാഹം നടന്നത്. ആ വിവരം അന്നുതന്നെ നീനുവിന്റെ പിതാവ് മകനെ വിളിച്ച് അറിയിച്ചിരുന്നു. ഉടന്‍തന്നെ ടിക്കറ്റ് ശരിയാക്കി സാനു നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















