കേരള പൊലീസില്‍ വീഴ്ചകള്‍ തുടര്‍ക്കഥ; മുഖം രക്ഷിക്കാന്‍ വെറും അച്ചടക്കനടപടി; വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിലും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികളിലും പാഠം പഠിക്കാതെ പൊലീസ്

കേരള പൊലീസിന്റെ തുടര്‍ച്ചയായ വീഴ്ചകളില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കെവിന്റെ കൊലപാതകം. കെവിന്റെ ഭാര്യയും ബന്ധുക്കളും ആരാണ് തട്ടിക്കൊണ്ട് പോയതെന്ന് കരഞ്ഞ് കൊണ്ട് പരാതിപ്പെട്ടിട്ടും ഒന്നും ചെയ്യാത്ത പൊലീസ്. അനങ്ങാതിരുന്ന ഒരു പകല്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചെങ്കില്‍ കെവിന്‍ മരിക്കില്ലായിരുന്നു. കോട്ടയം കേസിലും പതിവ് പോലെ എസ്‌ഐയെയും എഎസ്‌ഐയെയും സസ്‌പെന്‍ഡ് ചെയ്തു. എസ്പിയെ മാറ്റി. ഒരു വര്‍ഷത്തിനിടെ വീഴ്ചകളില്‍ മാത്രം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എഎസ്‌ഐ മുതല്‍ സിഐവരെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 18. കൂടിയാല്‍ ഒരു സസ്‌പെന്‍ഷന്‍. അതുകഴിഞ്ഞാല്‍ വീണ്ടും ഡ്യൂട്ടിയിലേക്ക്. അത്തരമൊരു മനോഭാവമാണ് പൊലീസ് ഏമാന്മാര്‍ക്ക്. ജനങ്ങളെ സേവിക്കേണ്ട നീതിപാലകര്‍ക്ക് സാധാരണക്കാരോട് പുച്ഛഭാവമാണ് പണമുള്ളവനു മുമ്പില്‍ മാത്രമേ പൊലീസ് ഏമാന്മാര്‍ ഊര്‍ജ്വസ്വലരായിരിക്കൂ എന്നതിന് ഒരു ഉദാഹരണമാണ് ഇപ്പോള്‍ കേരളം സാക്ഷ്യംവഹിക്കുന്നത്. പ്രശ്‌നം എന്തുതന്നെയായാലും ഉടന്‍ നടപടി എടുക്കാന്‍ തയ്യാറാകേണ്ട വിധം പൊലീസേനയെ സജ്ജമാക്കേണ്ട പൂര്‍ണ്ണ ഉത്തരവാതിത്വം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നിട്ടും അത് ശരിയാക്കാനായില്ലെങ്കില്‍ പിന്നെ കേരളത്തെ എങ്ങനെ ഈ സര്‍ക്കാരിന് നന്നാക്കാനാകും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.
കെവിന്റെ കൊലപാതകം മാത്രമല്ല വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിലും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികളിലും പൊലീസ് പാഠം പഠിച്ചില്ല എന്നതാണ് വാസ്ഥവം. നിരപരാധിയെ ആളുമാറി കസ്റ്റഡിയിലെടുത്ത് തല്ലിക്കൊന്ന വരാപ്പുഴ സംഭവത്തില്‍. റൂറല്‍ എസ്പിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചങ്കിലും ഒരു കൂസലുമില്ലാതെ ഇരിക്കുകയാണ് പൊലീസ്.
സിഐ അടക്കം 10 പൊലീസുകാര്‍ അറസ്റ്റില്‍. പരാതിയിലും അറസ്റ്റിലും സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. പക്ഷെ കേരള പൊലീസ് ഒന്നും പഠിച്ചില്ല. കോവളത്ത് ലാത്വിയന്‍ സ്വദേശിയെ കാണാതായെന്ന് സഹോദരി പരാതിപ്പെട്ടിട്ടും ആദ്യ ദിവസങ്ങളില്‍ പൊലീസ് ഒന്നും ചെയ്യാതിരുന്നു. ഒടുവില്‍ ദിവസങ്ങള്‍ക്ക് ശേഷം കോവളം ബീച്ചിനടുത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.
എടപ്പാളില്‍ തിയേറ്ററിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ തെളിവ് സഹിതം പരാതിപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ല. വിവാദമായതോടെ പ്രതിക്കെതിരെ കേസ് എടുത്തു. പരാതി പൂഴ്ത്തിയ എസ്‌ഐയെയും എഎസ്‌ഐയെയും സസ്‌പെന്‍ഡ് ചെയതു. എസ്‌ഐക്കെതിരെയും പോക്‌സോ ചുമത്തി കേസെടുത്തു. തീര്‍ന്നില്ല, മുന്‍കൂര്‍ ജാമ്യം ലഭിച്ച യുവാവിനെ കരുനാഗപ്പള്ളിയില്‍ വീടുകയറി എസ്‌ഐയുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്ത് അടിച്ചുശരിയാക്കി. എസ്‌ഐക്ക് സസ്‌പെന്‍ഷന്‍.
https://www.facebook.com/Malayalivartha
























