രജിസ്റ്റര്‍ വിവാഹം കഴിക്കുമ്പോള്‍ പാലിക്കേണ്ട നിരവധി ചട്ടങ്ങലും നിര്‍ദേശങ്ങളും കെവിന്റേയും നീനുവിന്റെയും വിവാഹത്തിൽ സംഭവിച്ചിട്ടില്ലന്ന് റിപ്പോര്‍ട്ട് ; ഇരുവരും ചെയ്തത് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുക മാത്രം

പ്രണയത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിനും നീനുവും തമ്മില്‍ വിവാഹം കഴിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. വിവാഹം കഴിക്കാനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുക മാത്രമാണ് ഇവര്‍ ചെയ്തതെന്നും രേഖകളുടെ പര്‍പ്പുകള്‍ സമര്‍പ്പിക്കുകയോ സബ് റജിസ്ട്രാര്‍ക്ക് മുന്നിലെത്തി ഫോട്ടോയില്‍ സാക്ഷ്യപ്പെടുത്തുകയോ പണമടയ്ക്കുകയോ ചെയ്തിട്ടില്ല.
സാധാരണയായി രജിസ്റ്റര്‍ വിവാഹം കഴിക്കുമ്പോള്‍ നിരവധി ചട്ടങ്ങലും നിര്‍ദേശങ്ങളും പാലിക്കേണ്ടതുണ്ട്. എന്നാല്‍ അതൊന്നും കെവിന്റേയും നീനുവിന്റെയും കാര്യത്തില്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതായത് ഇരുവരും തമ്മില്‍ വിവാഹം കഴിച്ചിരുന്നില്ല. ഒരുദിവസം കൊണ്ട് നടക്കുന്ന കാര്യമല്ല രജിസ്റ്റര്‍ വിവാഹം. ഇതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുക മാത്രമാണ് ഇവര്‍ ചെയ്തത്. രേഖകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കുകയോ സബ് രജിസ്ട്രാര്‍ക്ക് മുന്നിലെത്തി ഫോട്ടോയില്‍ സാക്ഷ്യപ്പെടുത്തുകയോ പണമടയ്ക്കുകയോ ചെയ്തിട്ടില്ല.
നീനുവിന് മറ്റൊരു വിവാഹം തീരുമാനിച്ചതിനെ തുടർന്ന് നീനുവും കെവിനും കഴിഞ്ഞ വെള്ളിയാഴ്ച അപേക്ഷ സമര്‍പ്പിച്ചിരുന്നു . എന്നാല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയാലും ഫീസ് അടയ്ക്കുകയും ഫോട്ടോയില്‍ ഒപ്പിടുകയും യഥാര്‍ത്ഥ രേഖകളുടെ പകര്‍പ്പുമായി സബ് റജിസ്ട്രാര്‍ക്ക് മുന്നില്‍ എത്തുകയും വേണം. ഇതിന് ശേഷം ഒരു മാസത്തേക്ക് സബ് റജിസ്ട്രാര്‍ ഓഫീസിലെ ബോര്‍ഡില്‍ നോട്ടീസ് പ്രദര്‍ശിപ്പിക്കും. പിന്നീട് വീണ്ടുമെത്തി സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ രേഖകളില്‍ ഒപ്പിട്ടാല്‍ മാത്രമേ വിവാഹം സാധുവാകു.
അതേസമയം കെവിന്റെയും നീനുവിന്റെ കാര്യത്തില്‍ ഇത്തരം നടപടിക്രമങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം. പക്ഷേ ഇവിടെ പെണ്‍കുട്ടിയുടെ സമ്മതമാണ് നിര്‍ണായക ഘടകമായത്. അതേസമയം ബിരുദ പഠനത്തിനായി എത്തിയപ്പോഴാണ് നീനു കെവിനെ പരിചയപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























