നീനുവിന്റെ വീട്ടുകാർ ക്വട്ടേഷൻ പണ്ഡിതർ; എതിർത്താൽ കൊല്ലും

നീനുവിന്റെ വീട്ടുകാർ ക്വട്ടേഷൻ കൊടുക്കാൻ പ്രഗല്ഭർ. നീനുവിന് നേരത്തെ ഉണ്ടായിരുന്ന സൗഹൃദത്തിലുള്ള വ്യക്തിയെ കൊല്ലാൻ അഛനും സഹോദരനും ക്വട്ടേഷൻ കൊടുത്തിരുന്നു എന്ന വാർത്ത പുറത്തുവന്നു.
നീനുവിന്റെ കുടുംബത്തിന് അസാമാന്യമായ സാമ്പത്തിക ശേഷിയുണ്ട്. നീനുവിന്റെ പിതാവ് ചാക്കോയും ഷാനുവും പോലീസിൽ കീഴടങ്ങിയത് തന്നെ രക്ഷപ്പെടാൻ വേണ്ടിയാണെന്നാണ് റിപ്പോർട്ട്. കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷമാണ് ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലെത്തിയത്. കണ്ണൂരിലെത്തിയത് കീഴടങ്ങാനായിരുന്നില്ല. എറണാകുളത്ത് ഹൈക്കോടതിയിലെത്താനായിരുന്നു നീക്കം. എന്നാൽ മൊബൈൽ ഫോൺ പിന്തുടർന്ന പോലീസ് പ്രതികളെ പിന്തുടർന്നു. ഇക്കാര്യം പോലീസിൽ നിന്നു തന്നെ പ്രതികൾ അറിഞ്ഞു എന്നാണ് വിവരം. അതാണ് കീഴടങ്ങിയത്.
കേസിന്റെ ദിശ മാറ്റാനും ആലോചനകളും തകൃതിയാണ്. കെവിൻ കാറിൽ നിന്നിറങ്ങി ഓടി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു എന്ന തരത്തിൽ കേസിന്റെ ലൈൻ മാറ്റാൻ ശ്രമിക്കുന്നത് പ്രതികൾ തന്നെയാണ്. ശ്രീജിത്തിന്റെ കൊലപാതകം അവസാനിച്ചതു പോലെ കെവിന്റെ കൊലപാതകവും അവസാനിപ്പിക്കാതിരുന്നാൽ ഭാഗ്യം.
എല്ലാ രാഷ്ട്രീയ പാർട്ടികളിലും ചാക്കോയ്ക്ക് ആളുണ്ട്. പണമാണ് വിഷയം. പണമുണ്ടെങ്കിൽ എന്തുമാകാം എന്നതാണ് കേരളത്തിലെ അവസ്ഥ. അധികാരവും പണവും ഉള്ളവർ എല്ലാ പാർട്ടികളിലും അവരുടെ സ്വാധീനം ഉറപ്പിക്കും. പണക്കാരനായ ചാക്കോ എല്ലാ രാഷ്ട്രീയ നേതാക്കൾക്കും സംഭാവനകൾ നൽകും. നിരവധി പോലീസുദ്യോഗസ്ഥരുമായി ചാക്കോക്ക് അടുത്ത ബന്ധമുണ്ട്. തന്ത്രപൂർവമാണ് ചാക്കോയുടെ പെരുമാറ്റം. അദ്ദേഹത്തെ കണ്ടാൽ ഇങ്ങനെയൊരാളാണെന്ന് തോന്നില്ല. അതു തന്നെയാണ് അയാളുടെ കരുത്ത്.
ചാക്കോയും ഷാനുവും കൂടിയാലോചിച്ച് നടത്തിയ കൃത്യത്തിൽ നീനുവിന്റെ അമ്മക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു. വീട്ടിലെ കർക്കശ ചുറ്റുപാടിൽ വളർന്ന നീനു വീടുവിട്ട് പഠിക്കാനെത്തിയതോടെ സ്വാതന്ത്ര്യം ആലോഷിക്കാൻ തുടങ്ങിയെന്നാണ് വീട്ടുകാർ പറയുന്നത്. തെന്മല സ്വദേശിയായ യുവാവാണ് നേരത്തെ നിനുവിന്റെ സുഹ്യത്തായിരുന്നത്. ഇയാളെ കൊല്ലാനാണ് തീരുമാനിച്ചത്. എതിർക്കുന്നവരെ കൊല്ലുന്നതാണ് ഇവരുടെ രീതി. പണമാണ് ഇതിന്റെ അടിസ്ഥാനം. നാട്ടുകാരുമായി പറയത്തക്ക ബന്ധമൊന്നുമില്ല.
ഷാനുവും ചാക്കോയും മറ്റാരെയെങ്കിലും കൊന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു. എതിർശബ്ദങ്ങൾ അംഗീകരിക്കാൻ തയ്യാറല്ല എന്നതാണ് കാരണം. ഷാനു വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഗുണ്ടാ സംഘങ്ങൾ ഉണ്ടെന്നാണ് പോലീസിന്റെ സംശയം. തെറ്റ് എന്തു തന്നെയായാലും രക്ഷപ്പെടമെന്നും ഇവർ കരുതുന്നു. പണത്തിന് മീതെ പറക്കുന്ന പരുന്തില്ലെന്നാണ് ഇവർ കരുതുന്നത്. കെവിനെ തട്ടികൊണ്ടു പോകാനെത്തിയപ്പോൾ പോലീസിന് കൈക്കൂലി നൽകിയതും ഇതുകൊണ്ടാണ്. ആർക്കു മുന്നിലും തല കുനിക്കാൻ ചാക്കോയും ഷാനുവും തയ്യാറല്ല. അതാണ് കെവിന്റെ ജീവൻ കവർന്നത്.
https://www.facebook.com/Malayalivartha