ബാങ്കുകളുടെ പ്രവര്‍ത്തനം രണ്ടു ദിവസം നിശ്ചലമാകും

ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇന്നും നാളെയും രാജ്യത്തു ബാങ്കുകളുടെ പ്രവര്‍ത്തനം നിശ്ചലമാകും. സേവന, വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണു 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നത്. സഹകരണബാങ്കുകള്‍ ഒഴികെയുള്ള എല്ലാ ബാങ്കുകളിലും പണിമുടക്കും.
ബാങ്കിംഗ് മേഖലയിലെ ഒന്പതു യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്നു എഐബിഒസി വക്താവ് പോള്‍ മുണ്ടാടന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















