പ്രതികൾ അനീഷിനെ വിട്ടയച്ചത് കെവിന്‍ മരിച്ചെന്ന് ബോധ്യമായ ശേഷം; അക്രമി സംഘത്തിന്റെ ക്രൂര മർദ്ദനത്തിനിരയായ അനീഷിനെ ആയുധം കാണിച്ച് പരാതിയില്ലെന്ന് എഎസ്ഐ ബിജുവിനെ അറിയിക്കാൻ ഭീഷണിപ്പെടുത്തി: കേസ് നിർണായക വഴിത്തിരിവിലേയ്ക്ക്....

കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തെന്മല വച്ച് കെവിന്‍ അപായപ്പെട്ടെന്ന് ബോധ്യപ്പെട്ട ശേഷമാണ് സാനുവും സംഘവും കെവിന്‍റെ സുഹൃത്ത് അനീഷിനെ വിട്ടയച്ചതെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം പുറത്തായി. സാനുവിന്‍റെ ഭീഷണിക്ക് വഴങ്ങി പരാതിയില്ലെന്ന് എഎസ്ഐ ബിജുവിനെ അനീഷ് വിളിച്ചറിയിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്.
സാനുവിന്‍റെ ഫോണില്‍ നിന്നാണ് അനീഷ് എഎസ്ഐ വിളിച്ചതെന്നും സൂചനയുണ്ട്. നീനുവിനെ വീട്ടില്‍ നിന്ന് ഇറക്കിക്കൊടുക്കാം എന്ന് പറഞ്ഞാണ് അനീഷ് രക്ഷപെട്ടത്. രക്ഷപെട്ട ശേഷം അനീഷ് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയിട്ടും പൊലീസ് നടപടിയെടുത്തില്ല.
https://www.facebook.com/Malayalivartha






















