കെവിന്റെ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു; ഇന്ന് നിർണായകമായ ചോദ്യം ചെയ്യൽ; കൂടുതൽ പ്രതികൾ അറസ്റ്റിലാവാൻ സാധ്യത

കോട്ടയത്തെ കെവിന്റെ കൊലപാതകത്തിൽ പ്രതികളായ ഷിനു ചാക്കോ, ചാക്കോ എന്നിവരെ ഇന്ന് പുലർച്ചെ കോട്ടയത്ത് എത്തിച്ചു കണ്ണൂരിൽനിന്ന് ഇവരെ കോട്ടയത്ത് എത്തിച്ചത് കോട്ടയം പോലീസ് ക്ലബ്ബിൽ ഐ.ജി വിജയ് സാക്കറെയുടെ നേതൃത്യത്തിൽ ചോദ്യംചെയ്യും.ഇന്നല ഉച്ചക്കാണ് ഇരുവരും കീഴടങ്ങിയത്.പുലർച്ചെ എത്തിയതുകൊണ്ട് നാളെ മാത്രം കോടതിയിൽ ഹാജരാക്കിയാൽ മതിയെന്ന് പോലീസ് പറയുന്നു.
കേസിലെ നിർണ്ണായക വിവരങ്ങൾ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. കേസിൽ ആകെയുള്ള 14 പ്രതികളിൽ നാലു പേരെ നേരത്തെ പിടികൂടിയിരുന്നു. മറ്റൊരു പ്രതിയെ ഇന്നലെ കൊല്ലത്തു നിന്നും പിടികൂടുകയായിരുന്നു. കെവിന്റെ പിതാവ് ജോസഫിൽ നിന്നും ഇന്ന് മൊഴിയെടുക്കാൻ സാധ്യതയുണ്ട്. പ്രതികളിൽ ചിലർ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചനയുണ്ട്. സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha






















