സംസ്ഥാനത്ത് കനത്ത മഴ ശക്തമാകുന്നു; കടല്‍ക്ഷോഭം കാരണം ശംഖുമുഖം ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചു

തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് തീരം കടലെടുക്കുന്ന സാഹചര്യത്തിലാണ് നടപടി. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡി.റ്റി.പി.സി സെക്രട്ടറിയെയും സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിയെയും ചുമതലപ്പെടുത്തി.
സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ശംഖുമുഖം ബീച്ചിന്‍റെ മണല്‍ തിട്ടകള്‍ തിരയെടുത്തു. നടപ്പാതകളുടെ അടിഭാഗം തുരന്നാണ് തിരയേറ്റം. കടലേറ്റം തുടര്‍ന്നാല്‍ റോഡിനും നടപ്പാതയക്കും ബലക്ഷയമുണ്ടാകുമെന്നാണ് ആശങ്ക.
https://www.facebook.com/Malayalivartha






















