ചെങ്ങന്നൂരിലെ വിജയി ആരാണ് എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം; വിജയ പ്രതീക്ഷയിൽ മുന്നണികളും നേതാക്കളും

ചെങ്ങന്നൂരിലെ വിജയി ആരാണെന്നറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലാണ് വോട്ടെണ്ണുക. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിന് സമീപത്തെ മുറിയിലാണ് വോട്ടെണ്ണൽ. രാവിലെ 8.30 ഓടെ ആദ്യ ഫല സൂചികകൾ ലഭ്യമാകും.14 ടേബിളുകളാണ് കണ്ടിങ്ങിനായി ഒരുക്കുന്നത്.
മാന്നാർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക.1 മുതൽ 14 വരെയുള്ള വോട്ടുകൾ എണ്ണും .രണ്ടാം റൗണ്ടിൽ 15 മുതൽ 28 വരെ ബൂത്തുകൾ. ആകെ പതിമൂന്ന് റൗണ്ടുകളിലായാണ് വോട്ടെണ്ണുക. വോട്ടിങ്ങ് യന്ത്രങ്ങളുടെ സുരക്ഷക്കായി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഫലപ്രഖ്യാപന ദിവസം അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ കൂടുതൽ പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. 9 മണി പിന്നിടുന്നതോടെ ചെങ്ങന്നൂരിലെ വിജയി ആരെന്നറിയാം.
https://www.facebook.com/Malayalivartha






















