മുഖ്യ പ്രതികൾക്ക് കെവിനെ കൊല്ലാൻ ഒത്താശ ചെയ്ത ഗാന്ധിനഗര്‍ എഎസ് ഐ ബിജുവിനെ സസ്പെന്‍റ് ചെയ്തു... മുഖ്യ പ്രതികളായ ഷാനുവിനേയും ചാക്കോയേയും പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നു

എഎസ് ഐ ബിജു മുഖ്യ പ്രതി ഷാനുവുമായി ഫോണില്‍ സംസാരിക്കുന്നതിന്‍റെ ശബ്ദരേഖ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. അതിന് പിന്നാലെയാണ് കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എഎസ് ഐ ബിജുവിനെ സസ്പെന്‍റ് ചെയ്തു.ഐജി വിജയ് സാഖ്‌റയാണ് സസ്പെന്റ് ചെയ്തത്.
ബിജു പ്രതികളുമായി രണ്ടു തവണ ഫോണിൽ സംസാരിച്ചു. രാവിലെ ആറിന് സംസാരിച്ചപ്പോൾ കെവിൻ രക്ഷപെട്ടതായി ഷാനു പറഞ്ഞു. എന്നാല്‍ പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള നിലപാടുകളാണ്, ബിജു സ്വീകരിച്ചത്. മുഖ്യ പ്രതികളായ ഷാനു ചാക്കോയെയും ചാക്കോയേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
ഷാനുവും പോലീസുമായുള്ള ഫോൺ സംഭാഷണം ഇങ്ങനെ...
ഷാനു: പറ സാറേ. കേട്ടോ, മറ്റവന്‍ നമ്മുടെ കയ്യില്‍നിന്നു ചാടിപ്പോയി. അവന്‍ ഇപ്പോള്‍ അവിടെ വന്നു കാണും.
പൊലീസ് : അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.
ഷാനു: ഏ... എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാന്‍ വേറെ വണ്ടീലാണു വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാന്‍ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ വേണം. പിന്നെ സാറിന്... ഒരു റിക്വസ്റ്റാണ്. ഞങ്ങള്‍ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങള്‍ പുള്ളിക്കാരനെ സുരക്ഷിതമായി നിങ്ങടെ കയ്യില്‍ എത്തിച്ചു തരാം.
ഓകെ? പിന്നെ വീട്ടില്‍ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാം. ഓകെ?
പൊലീസ്: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും അടിച്ച് പൊളിച്ചിട്ടുണ്ട്.
ഷാനു: അതു ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോണ്‍ടാക്ട് നമ്പറും പുള്ളിക്കാരനു കൊടുക്കാം. പക്ഷേ, കൊച്ചിനോടൊന്നു പറഞ്ഞു തിരിച്ചുതരാന്‍ പറ്റുവാണെങ്കില്‍ തരിക. ഞാന്‍ കാലു പിടിക്കാം.
പൊലീസ്: എന്നെക്കൊണ്ടാകുന്നതു ഞാന്‍ ചെയ്തു തരാം, ഷാനു.
ഷാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.
പൊലീസ് : എന്നെക്കൊണ്ടു പറ്റാവുന്നതു ഞാന്‍ ചെയ്തുതരാം.
ഷാനു : ഓകെ.
അതിനിടയില്‍ കേസില്‍ ഗാന്ധിനഗര്‍ പോലീസിന് സംഭവത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് ഐജി റിപ്പോര്‍ട്ടു പുറത്തുവന്നു. കെവിന്‍ വധക്കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോയും ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ പോലീസുകാരനും തമ്മില്‍ നടത്തിയത് എന്ന് കരുതുന്ന ടെലിഫോണ്‍ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>https://www.facebook.com/Malayalivartha






















