കയ്യേറ്റക്കാരെ സഹായിക്കുകയും, കുടിയേറ്റക്കാരെ കുടിയിറക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് ; കയ്യേറ്റ ഭൂമില്‍ താമസിക്കുന്ന മന്ത്രിയേയും, എം.എല്‍.എയേയും കുടിയിറക്കുവാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് എം.എം. ഹസ്സന്‍

കയ്യേറ്റക്കാരെ സഹായിക്കുകയും, കുടിയേറ്റക്കാരെ കുടിയിറക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും, കയ്യേറ്റ ഭൂമില്‍ താമസിക്കുന്ന മന്ത്രിയേയും, എം.എല്‍.എയേയും കുടിയിറക്കുവാന്‍ ഈ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ പറഞ്ഞു. ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ വൈകിട്ട് അഞ്ചു മുതല്‍ അടിമാലിയില്‍ ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഹസ്സന്‍.
ഈ സര്‍ക്കാര്‍ കേരളത്തിലെ കര്‍ഷകരെ പൂര്‍ണ്ണമായി വഞ്ചിച്ചു. പട്ടയ ഭുമിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് മറ്റ് ജില്ലകളില്‍ ഉള്ള അതേ നിയമമാണ് ഇവിടേയും വേണ്ടത്. അല്ലാതെ വില്ലേജ് ഓഫീസറുടെ സാക്ഷ്യ പത്രം വേണമെന്ന നിയനം പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. അഴിമതി കാരെ മാത്രമാണ് ഈ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. ഭു പ്രശനം പൂര്‍ണ്ണമായി തീരുന്നത് വരെ കോണ്‍ഗ്രസ ഈ സമരവുമായി മുന്‍പോട്ട് പോകുംമെന്നും പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ അദ്ധ്യക്ഷത വഹിച്ചു. കസ്തുരി രംഗന്‍ റിപ്പോര്‍ട്ട് അന്തിമ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുക എട്ട് വില്ലേജുകളിലെ ഭു പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം നടത്തുന്നത്. ചടങ്ങില്‍ എ.കെ മണി, ഇ.എം ആഗസ്തി, റോയി കെ.പൗലോസ്, ജോയി തോമസ്, എസ്.അശോകന്‍, ഡീന്‍ കുര്യോക്കോസ്, മാത്യു കുഴല്‍നാടന്‍, ജോര്‍ജ്ജ് തോമസ്, പി.വി സ്‌ക്കറിയ, എം.കെ പുരുഷോത്തമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha






















