ഉടുമ്പൻചോലയിലും, മറയൂരിലും കാട്ടാന ശല്യം രൂക്ഷം ; കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍ ഇറങ്ങിയതോടെ പരിഭ്രാന്തിയിലായി പ്രദേശവാസികള്‍

ഇടുക്കി, ഉടുമ്പചോല, ശാന്തരുവി, കല്ലുപാലം എന്നിവിടങ്ങളില്‍ കാട്ടാനയിറങ്ങി അഞ്ചേക്കര്‍ സ്ഥലത്തെ കൃഷി നശിപ്പിച്ചു. ഏലം, കാപ്പി, ചേന, ചേന്പ്, വാഴ, കപ്പ തുടങ്ങിയ കൃഷിവിളകളാണ് കാട്ടാനക്കൂട്ടം പിഴുതെറിഞ്ഞത്. കല്ലുപാലം സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള രണ്ടരയേക്കര്‍ സ്ഥലത്തെ കൃഷിവിളകള്‍ ആന നശിപ്പിച്ചു. ശാന്തരുവി, പെരുന്പറ ആന്റണി, കണിയാന്പാറ സന്തോഷ്, അച്ചന്പറന്പില് കുഞ്ഞുമോന് എന്നിവരുടെ കൃഷി ഭൂമിയിലെത്തിയ ആനക്കൂട്ടം ഏലച്ചെടികള്‍ പിഴുതുമാറ്റി.
ഇതോടെ മേഖലയിലെ കര്‍ഷകര്‍ക്ക് ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണ് രണ്ടുദിവസത്തിനിടെ ഉണ്ടായത്. കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍ ഇറങ്ങിയതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. ഒരാഴ്ചക്കിടെ മൂന്നാംതവണയാണ് കാട്ടനക്കൂട്ടം ഉടുന്പന്‍ചോല മേഖലയിലെത്തിയത്. കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം രാത്രിയിലും പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കാട്ടാനകൂട്ടം കൃഷിയിടങ്ങളില്‍ നാശംവിതച്ചിരുന്നു. ശാന്തരുവിക്കു സമീപം പാണാട്ടില്‍ ബിജുവിന്റെ വീടിന്റെ സമീപത്തുവരെ കാട്ടാനക്കുട്ടമെത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. സമീപകാലത്തായി പ്രദേശത്ത് കാട്ടാന ശല്യം വര്‍ധിച്ചതായി നാട്ടുകാര്‍ പറഞ്ഞു. രണ്ടുമാസം മുന്‍പ് ഉടുന്പന്‍ചോല മാന്കൂത്തിമേട്ടില് കാട്ടാനക്കൂട്ടമെത്തി നാലേക്കര്‍ സ്ഥലത്തെ കൃഷി നശിപ്പിച്ചിരുന്നു.

മറയൂര്‍, ഇന്ദ്രാനഗര്‍ ആദിവാസി കോളനിയില്‍ ഒറ്റയാനിറങ്ങി മണിക്കുറുകളോളം കുടുബാംഗങ്ങളെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ ദിവസം കോളനി നിവാസി മണികണ്ഠന്റെ പുരയിടത്തിലിറങ്ങിയ കാട്ടാന മണ്ണുകൊണ്ട് നിര്‍മിച്ച അടുക്കള ചുമര് തകര്‍ക്കുകയും സമീപത്തെ ചക്ക തിന്നുതീര്‍ക്കുകയും ചെയ്തു. ഈ സമയമത്രയും വീടിനുള്ളില്‍ കഴിഞ്ഞിരുന്ന വൃദ്ധരും കുട്ടികളുമടങ്ങുന്ന ആറംഗ കുടുംബാംഗങ്ങള്‍ കാട്ടാന ചുമരു ചവുട്ടി പൊളിക്കുമ്ബോള്‍ ഭയന്ന് വിറച്ചാണ് മണിക്കൂറുകള്‍ കഴിച്ച് കൂട്ടിയത്.
ആനയെ ഓടിക്കാന്‍ തീ പന്തം കൊളുത്തിയെറിഞ്ഞെങ്കിലും കാലുകള്‍കൊണ്ട് തീ ചവുട്ടി അണച്ചതായും കാട്ടാനശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് രാത്രി കാലങ്ങലില്‍ ഉറക്കംകെടുന്നത് പതിവാണെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. തുടര്‍ന്ന് വനപാലക സംഘമെത്തിയാണ് പുരയിടത്തില്‍നിന്ന് ആനയെ തുരത്തിയത്.
https://www.facebook.com/Malayalivartha






















