ഉയർന്ന ഇന്ധന വിലയിൽ പൊറുതിമുട്ടി ജനം; ആശ്വാസവുമായി ധനമന്ത്രി തോമസ് ഐസക്

ഉയർന്ന ഇന്ധന വിലയിൽ പൊറുതി മുട്ടിയ ജനത്തിന് സമാധാനമേകാൻ ധനമന്ത്രി തോമസ് ഐസക് ഇടപെടുകയാണ്. അധിക നികുതിയുടെ ഒരു ഭാഗം സംസ്ഥാനം വേണ്ടെന്ന് വയ്ക്കാനാണ് ആലോചിക്കുന്നത്. ഇന്നത്തെ മന്ത്രി സഭാ യോഗത്തിനു ശേഷമാകും തീരുമാനമുണ്ടാവുക.
ചെങ്ങന്നൂർ ഉപ തിരഞ്ഞെടുപ്പിന് ശേഷം നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പതിനാറ് ദിവസമായി ഉയരുന്ന ഇന്ധന വില ജനങ്ങളെ ബാധിക്കുന്നുണ്ട്. പെട്രോളിനും ഡീസലിനും ഇതുവരെയുണ്ടായിട്ടുള്ളതിൽ ഉയർന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 82.66 രൂപയാണ് പെട്രോള 1 ന്റെ വില 75.24 രൂപയാണ് ഡീസലിന്.
https://www.facebook.com/Malayalivartha






















