ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല ഞാൻ എന്നെ തെരഞ്ഞെടുത്തത് ജനങ്ങളാണ് ചാനലുകളല്ല ; ആ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പ്രേമിച്ചു വിവാഹം ചെയ്തവരാണെന്നെങ്കിലും ഓർക്കണമായിരുന്നു ; ആഞ്ഞടിച്ച് മുഖ്യ മന്ത്രി

പ്രണയവിവാഹത്തിന്റെ പേരില്‍ ഭാര്യവീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ മരണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്ത്. ആ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പ്രേമിച്ചു വിവാഹം ചെയ്തവരാണ്, അത് അവര്‍ ഓര്‍ക്കണമായിരുന്നു എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഇടതുമുന്നണി ജില്ലാ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം യോഗത്തില്‍ പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ചു. സംഭവം രാഷ്ട്രീയവല്‍കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്നും തന്നെ തെരഞ്ഞെടുത്ത് ജനങ്ങളാണ് ചാനലുകളല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ആ ചെറുപ്പക്കാരന്റെ മരണത്തെപ്പോലും സര്‍ക്കാരിനെതിരേ ആയുധമാക്കാനാണ് പ്രതിപക്ഷവും ചില ചാനലുകളും ശ്രമിച്ചത്. ചാനലുകള്‍ക്കും അവരുടെ നയവും രാഷ്ട്രീയവുമുണ്ടാവും. ചെറുപ്പക്കാരന്റെ മരണത്തില്‍ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















