നിപ്പ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ച് മരണത്തിന് കീഴടങ്ങിയ ലിനി നഴ്സിന്റെ രണ്ട് മക്കൾക്കും നിപ്പ ബാധയില്ലെന്ന് സ്ഥിരീകരണം

നിപ്പ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ച് മരണത്തിന് കീഴടങ്ങിയ ലിനി നഴ്സിന്റെ രണ്ട് മക്കൾക്കും നിപ്പ ബാധയില്ലെന്ന് സ്ഥിരീകരണം. കടുത്ത പനിയെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് ലിനിയുടെ മക്കളായ സിദ്ധാർത്ഥിനെയും ഋതുലിനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നത്.
നിനച്ചിരിക്കാത്ത നേരത്ത് ലിനിയെ നഷ്ടപ്പെട്ട കുടുംബത്തിന് ഇത് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ഒടുവിൽ ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ ആശ്വാസമായി ആ വാർത്തയെത്തി. കുട്ടികളുടെ രക്തപരിശോധന റിസൾട്ട് നെഗറ്റീവാണ്. പരിശോധനയ്ക്ക് അയച്ച മറ്റ് രോഗികളുടെയും ഫലം നെഗറ്റീവ് തന്നെയായിരുന്നു. ഇതോടെ നിപ്പ വൈറസ് ബാധയെത്തുടർന്ന് ആശങ്കയിലായിരുന്ന നാട്ടുകാരും ആശ്വാസത്തിലാണ്.
സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇന്ന് ഒരു ആർക്കും നിപ്പ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha






















