നേതാക്കള്‍ ഒപ്പം നിന്നു, പ്രവര്‍ത്തകര്‍ ചതിച്ചു; ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ തോല്‍വി സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി

ചെങ്ങന്നൂരിൽ വിധി വാറൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ നേതാക്കളെ വാഴ്ത്തിയും പ്രവർത്തകരെ ഇകഴ്ത്തിയും തോൽവി സമ്മതിച്ച് യു ഡി എഫ് സ്ഥാനാർഥി ഡി വിജയ കുമാർ. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയതായി ഡി വിജയകുമാര്‍ പറഞ്ഞു. പ്രചാരണത്തില്‍ പാര്‍ട്ടി പിന്നിലായിപ്പോയി എന്നും. പലയിടത്തും ബൂത്ത് പ്രവര്‍ത്തനം മോശമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ വേണ്ട പ്രചാരണം നടത്താൻ സാധിച്ചില്ല. നേതാക്കളും ഘടകകക്ഷികളും ആത്മാര്‍ത്ഥതയോടെ നിന്നുവെന്നും പക്ഷേ പ്രവര്‍ത്തകര്‍ ഒപ്പമില്ലായിരുന്നു.അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരില്‍ 2016 ല്‍ സി.പി.എമ്മിൽ നിന്ന് വിജയിച്ച കെ.കെ. രാമചന്ദ്രന്‍ നായര്‍ ഈ വര്‍ഷം ജനുവരി 14 ന് മരിച്ചതോടെയണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുക്കുന്നതിന് മുമ്പേ തന്നെ എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് സജീവമാവുകയും ചെയ്തു.
സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായ സജി ചെറിയാനായിരുന്നു എല്‍.ഡി.എഫ്സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ മത്സരിച്ച ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ഥി. മൂന്ന് കക്ഷികല്‍ക്കും ഏറെ നിര്‍ണായകമാണ് ചെങ്ങന്നൂര്‍ ഫലം. അതുകൊണ്ട് തന്നെ വിജയകുമാറിന്റെ പ്രസ്താവന തോല്‍വി മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജാമ്യമാണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha






















