കൊല്ലം എം.എല്‍.എ മുഴുനീള കോമഡിയാണെന്ന ആക്ഷേപത്തെ തുടര്‍ന്ന് മുകേഷ് ആഥിത്യമരുളിയ ബഡായി ബംഗ്ലാവിന് താഴ് വീഴുന്നു...

കൊല്ലം മണ്ഡലത്തില്‍ പ്രധാനപ്പെട്ട പല സംഭവങ്ങളും നടക്കുമ്പോള്‍ എം.എല്‍.എ മുകേഷിനെ കാണാനില്ലെന്ന പരാതികള്‍ വ്യാപകമായതോടെ സി.പി.എം കര്‍ശനനിലപാടെടുത്തു. മണ്ഡലത്തില്‍ സജ്ജീവ സാനിധ്യമുണ്ടാകണം. സിനിമയില്‍ അഭിനയിക്കുന്നതിന് പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാസത്തില്‍ പത്ത് ദിവസത്തില്‍ കൂടുതല്‍ താരം ഡേറ്റ് നല്‍കാറുമില്ല. എന്നാല്‍ ബഡായി ബംഗ്ലാവ് എന്ന കോമഡി പ്രോഗ്രാം എം.എല്‍.എയ്ക്കും സി.പി.എമ്മിനും തലവേദനയായതോടെയാണ് പരിപാടി അവസനിപ്പിക്കാന്‍ മുകേഷ് നിര്‍ബന്ധിതനായത്. ഓഖി ദുരന്തം ഉണ്ടായപ്പോള്‍ കൊല്ലം തീരദേശത്ത് ചെന്ന എം.എല്‍.എ അനവസരത്തില്‍ കോമഡി പറഞ്ഞത് വിവാദമായിരുന്നു.
ഇതോടെ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ എം.എല്‍.എയ്‌ക്കെതിരെ പ്രചരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. മുകേഷിന്റെ പല പരിപാടികളിലെയും പ്രസംഗങ്ങളടക്കം ബഡായി ബംഗ്ലാവായി മാറുന്നെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായമുണ്ടായി. തുടര്‍ന്നാണ് ഈ പരിപാടി അവസാനിപ്പിക്കാന്‍ മുകേഷ് തീരുമാനിച്ചത്. പാര്‍ട്ടി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാല്‍ നല്ല റേറ്റിംഗില്‍ നടന്ന് വരുന്ന പരിപാടി പെട്ടെന്ന് നിര്‍ത്താന്‍ ഏഷ്യാനെറ്റ് തയ്യാറായിരുന്നില്ല. മുകേഷ് ഇല്ലാതെ പ്രോഗ്രാം അവതരിപ്പിച്ചാല്‍ വലിയ പരാജയമാകുമെന്നും ചാനല്‍ അധികൃതര്‍ക്ക് അറിയാം. ഇതേ തുടര്‍ന്നാണ് ബംഗ്ലാവ് പൂട്ടിക്കെട്ടാന്‍ തീരുമാനിച്ചത്. അഞ്ച് വര്‍ഷമായി മലയാളികളുടെ സ്വീകരണമുറികളെ പൊട്ടിച്ചിരിപ്പിച്ചിരുന്ന ബംഗ്ലാവിന് താഴ് വീഴുന്നതില്‍ പ്രേക്ഷകര്‍ക്ക് നിരാശയുണ്ട്.
സിനിമാലയിലൂടെ പ്രശസ്തയായ ഡയാന സില്‍വസ്റ്ററായിരുന്നു ബഡായി ബംഗ്ലാവിന്റെ നിര്‍മാതാവ്. മുകേഷ്, ആര്യ, പ്രസീദ, ധര്‍മ്മജന്‍, മനോജ് ഗിന്നസ് തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. സൂപ്പര്‍ ഹിറ്റ് പരിപാടിയായിരുന്ന സിനിമാലക്ക് ശേഷമാണ് ബഡായി ബംഗ്ലാവ് ആരംഭിച്ചത്. ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റായ കോമഡി നൈറ്റ് വിത്ത് കപില്‍ എന്ന് പരിപാടിയില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ടാണ് 2013ല്‍ ബഡായി ബംഗ്ലാവ് ആരംഭിച്ചത്. ഇനിയുള്ള രണ്ട് എപ്പിസോഡുകള്‍ കൂടി കഴിഞ്ഞാല്‍ പരിപാടി അവസാനിക്കും രണ്ട് ദിവസം മുമ്പ് രമേഷ് പിഷാരടി ഫെയിസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു.
സിനിമാക്കാര്‍ക്ക് വലിയ പ്രയോജനമുള്ള പരിപാടിയായിരുന്നു ബഡായി ബംഗ്ലാവ്. പല ചിത്രങ്ങളുടെയും പ്രമോഷനും വിജയാഘോഷങ്ങളുടെ ഭാഗമായ സംസാരങ്ങളും സെല്‍ഫ് പ്രമോഷനും ഈ പരിപാടിയിലൂടെ നടന്നിരുന്നു. ചെറിയ ചെറിയ താരങ്ങള്‍ക്ക് പോലും അവസരങ്ങള്‍ ലഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ പരിപാടിയില്‍ കാഴ്്ചക്കാരായി എത്തി. മമ്മൂട്ടി ഒഴികെയുള്ള മിക്ക താരങ്ങളും അതിഥികളായെത്തി.
https://www.facebook.com/Malayalivartha






















