അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികള്‍ക്ക് ജാമ്യം

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ട് നല്‍കണം, പാലക്കാട് ജില്ലാ വിട്ടു പോവരുത്, മണ്ണാര്‍ക്കാട് താലൂക്കില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികള്‍.
മുക്കാലി കിളയില്‍ മരക്കാര്‍ (33), മുക്കാലി പൊതുവച്ചോല ഷംസുദ്ദീന്‍ (34), കല്‍കണ്ടി കുന്നത്ത് അനീഷ് (30), മുക്കാലി താഴ്‌ശ്ശേരി രാധാകൃഷ്ണന്‍ (34), ആനമൂളി പൊതുവച്ചോല അബൂബക്കര്‍ എന്ന ബക്കര്‍ (31), മുക്കാലി പടിഞ്ഞാറേപള്ള കുരിക്കള്‍ സിദ്ദീഖ് (38), മുക്കാലി തൊട്ടിയില്‍ ഉബൈദ് (25), മുക്കാലി വിരുത്തിയില്‍ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജയ്ജുമോന്‍ (44), മുക്കാലി ചെരിവില്‍ ഹരീഷ് (34), ചെരിവില്‍ ബിജു (41), മുക്കാലി വിരുത്തിയില്‍ മുനീര്‍ (28) അടക്കമുള്ളവരാണ് പ്രതികള്‍. അരിയടക്കം ഭക്ഷണപദാര്‍ഥങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്.
നാട്ടുകാര്‍ പിടികൂടിയ മധുവിനെ മര്‍ദിച്ച് അവശനാക്കി പൊലീസിന് കൈമാറുകയായിരുന്നു. എന്നാല്‍, സ്‌റ്റേഷനിലേക്ക് പോവുന്ന വഴിയില്‍ മധു മരിച്ചു
https://www.facebook.com/Malayalivartha






















