ഭാര്യയുടെ അടുപ്പക്കാരനെന്ന് പറഞ്ഞ് യുവാവിനെ ഭര്‍ത്താവും കൂട്ടാളികളും തട്ടിക്കൊണ്ടു പോയി; പോലീസ് പിന്തുടർന്നതോടെ അടൂരിലെ കാമുകന് സംഭവിച്ചത് ഇങ്ങനെ...

ഭാര്യയുടെ കാമുകനെന്ന് ആരോപിച്ച് അടൂരില്‍ യുവാവിനെ ഭര്‍ത്താവും കൂട്ടാളികളും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനു ശേഷം രാത്രി ഏഴരയോടെ യുവാവിനെ നഗരത്തില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ അടൂര്‍ പോലീസ് സ്വമേധയാ കേസെടുത്തു.
ഇന്നലെ രാത്രി ഏഴരയോടെയാണ് ഏനാത്ത് സ്വദേശിയായ യുവാവിനെ യുവതിയുടെ ഭര്‍ത്താവുള്‍പ്പെടെയുള്ള നാലംഗ സംഘം തട്ടിക്കൊണ്ട് പോകുന്നത്. ഇവര്‍ യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ട് പോകലും മര്‍ദ്ദനവും .എന്നാല്‍ ഉടന്‍ തന്നെ പോലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്നു. ഇതറിഞ്ഞ സംഘം യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചു. യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവിന്റെ അനുജനെയും സുഹൃത്തിനെയും പിടികൂടി. ഭര്‍ത്താവ് ഒളിവിലാണ്. പോലീസിന്റെ ഇടപെടല്‍ മൂലം വലിയ അപകടത്തില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. പ്രതികള്‍ക്കായുള്ള അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha






















