Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അടിയൊഴുക്കുകൾ ഏശിയില്ല ; പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നിച്ചാക്രമിച്ചിട്ടും സജി ചെറിയാന്റെ രോമത്തിൽ പോലും തൊടാനായില്ല ; അന്തിമ നിമിഷം വരെ പ്രചാരണത്തിൽ എൽഡി എഫ് മുന്നേറി ; കെവിന്റെ മരണം അവസാനം മങ്ങലേൽപ്പിച്ചുവെങ്കിലും വിജയം എൽഡിഎഫിന് തന്നെ

31 MAY 2018 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

കേരളം ഉറ്റുനോക്കിയിരുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ചെങ്കൊടി പാറുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ചലനങ്ങള്‍ക്ക് വഴിവച്ചേക്കാവുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം കേരളം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് . സിറ്റിങ്ങ് എം.എല്‍.എയും സി.പി.എം നേതാവുമായ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ച ഒഴിവിലേക്കാണ് ചെങ്ങന്നൂരിലെ ഈ ഉപതെരഞ്ഞെടുപ്പ്. ഒരുപക്ഷെ സിറ്റിങ്ങ് സീറ്റ് നഷ്ടമായിരുന്നേൽ സര്‍ക്കാറിനെതിരായ വിധിയെഴുത്തായി അത് ചിത്രീകരിക്കപ്പെടുമായിരുന്നു. അതിനാൽ സി.പി.എമ്മിന്റെ ലക്‌ഷ്യം വിജയം തന്നെയായിരുന്നു. സിപിഎമ്മിന് മാത്രമല്ല യു.ഡി.എഫിനും ബി.ജെ.പിക്കും ചെങ്ങന്നൂരില്‍ ആരാണ് പ്രതിപക്ഷമെന്ന് തെളിയിക്കുന്നതിനുള്ള നിർണായക ദിനം കൂടിയായിരുന്നു. 2016-ലേതു പോലെ ത്രികോണമത്സരമാണ് ഇക്കുറിയും ചെങ്ങന്നൂരില്‍ നടന്നത്.

പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായ സജി ചെറിയാന്റെ ചെങ്കൊടി പാറുമ്പോൾ  ബിജെപിക്കായി പി.ശ്രീധരൻ പിള്ളയും കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവായ ഡി.വിജയകുമാറും കടുത്ത മത്സരം തന്നെയാണ് കാഴ്ചവച്ചത്. സര്‍ക്കാറിനും സി.പി.എം നേതാക്കള്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രചരണമാക്കി അട്ടിമറി വിജയമാണ് യു.ഡി.എഫും ബി.ജെ.പിയും ലക്ഷ്യമിട്ടിരുന്നത്. ഒരു വോട്ട് പോലും പാഴാക്കാതെ പെട്ടിയില്‍ വീഴ്ത്താന്‍ ചെങ്ങന്നൂരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിൽ കിട മത്സരമായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് യു.ഡി.എഫിന്റെ കുത്തക അവസാനിപ്പിക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങളും അക്കൗണ്ട് തുറക്കാനുള്ള ബിജെപിയുടെ നീക്കങ്ങളും ഇതിനിടെ സ്വതന്ത്രയുടെ വരവുമെല്ലാം കൊണ്ട് ചെങ്ങന്നൂരിനെ ഇളക്കിമറിച്ചിരുന്നു. അതിന് മുമ്പ് നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫാണ് മണ്ഡലത്തെ പ്രതിനിധാനംചെയ്തത്.1991 മുതൽ 2011 വരെ തുടർച്ചയായി യു.ഡി.എഫ് നിലനിർത്തിയ മണ്ഡലത്തെ മാറ്റി മറിക്കാൻ അന്ന് കഴിഞ്ഞത് സി.പി.എം സ്ഥാനാർഥിയായ രാമചന്ദ്രൻ നായർക്ക് ആയിരുന്നു. ഇത്തവണയും അതെ ചെങ്കൊടി പാറുന്ന തരത്തിലുള്ള ഫലങ്ങളാണ് പുറത്ത് വരുന്നത് .

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥി 52,880 യു.ഡി.എഫ് 44,897 ബി.ജെ.പി 42,682 വോട്ടുകളാണ് നേടിയത്. യു.ഡി.എഫിനെ വിറപ്പിച്ച് തൊട്ടടുത്ത് എത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു.

രണ്ടര മാസം നീണ്ട ഉറക്കമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ മെയ് 28 നായിരുന്നു തെരഞ്ഞെടുപ്പ്. ഇടതുമുന്നണിക്കായി വിഎസും പിണറായിയും ഒരുമിച്ചുതന്നെ ഇറങ്ങിയിരുന്നു. കസ്റ്റഡിമരണവും ദുരഭിമാന കൊലയും പിണറായിയുടെ ധാർഷ്ട്യവുമെല്ലാം എതിർപാർട്ടികൾ ആയുധമാക്കിയപ്പോൾ അത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നിരുന്നാൽ പോലും വിജയം സുനിശ്ചിതമായിരുന്നു .

പിണറായി സർക്കാർ മുന്നോട്ട് കൊണ്ടുവന്ന വിവിധ പദ്ധതികള്‍ ചേര്‍ന്ന നവകേരള മിഷന്‍ പദ്ധതി എന്നത് പൊതു ജനത്തിന് ഏറെ പ്രയോജനം ലഭിച്ച ഒന്നാണ്. ആര്‍ദ്രം , ലൈഫ്, ഹരിതകേരളം, വിദ്യാഭ്യാസ സംരക്ഷണം തുടങ്ങി സാധാരണ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ നിലവില്‍ കൊണ്ടുവരികയും വിജയകരമായി നടപ്പിലാക്കിയും വരുന്നു. നാളുകളായി പ്രവര്‍ത്തന രഹിതമായിരുന്ന ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്ക് ജീവന്‍ നല്‍കിയത് വികസന പാതയുടെ മറ്റൊരു വാതിലാണ് തുറന്നത്. കിഫ്ബിയുടെ നേതൃത്വത്തില്‍ മലയോര ഹൈവേ ഉടന്‍ യാഥാര്‍ത്ഥ്യമാകും. കണ്ണൂര്‍ വിമാനത്താവള പദ്ധതി ഉടന്‍ തയാറാകുമെന്ന പ്രഖ്യാപനം വരികയും ഓണത്തിന് മുന്‍പ് ഇത് യാഥാര്‍ത്ഥ്യമാകുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പ് പറയുന്നു. വിദ്യാഭ്യാസ വായ്പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുകയാണ്. ഇവയൊക്കെ സര്‍ക്കാരിന്‌റെ പൊന്‍തുവലായി നില്‍ക്കുമ്പോഴും സര്‍ക്കാരിനെ ആശങ്കയിലാക്കുന്ന വീഴ്ച്ചകളും ഉണ്ടായിട്ടുണ്ട്. കെഎസ്ആര്‍ടിസിയെ കരകയറ്റുമെന്ന പ്രഖ്യാപനം തകൃതിയായി നടന്നെങ്കിലും കട്ടപ്പുറത്ത് നിന്നും ഇറങ്ങാന്‍ ഇപ്പോഴും കെഎസ്ആര്‍ടിസിയ്ക്ക് കഴിഞ്ഞിട്ടില്ല. 

.
പ്രഖ്യാപിതമായ പദ്ധതികള്‍ നടപ്പിലാക്കാതിരുന്നതിന് പുറമേ സര്‍ക്കാരിന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ പലതാണ്. വരാപ്പുഴ സംഭവം, വിദേശവനിതയുടെ മരണം, പാര്‍ട്ടിക്കുള്ളിലും പുറത്തും സര്‍ക്കാരിനെതിരെ വന്ന വെല്ലു വിളികള്‍ തുടങ്ങി നൂറു കൂട്ടം പ്രതിസന്ധികളെയാണ് സര്‍ക്കാര്‍ നേരിട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (8 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (11 hours ago)

Malayali Vartha Recommends