കെവിനെ കൊന്ന ശേഷം ഷാനു ചാക്കോ തിരുവനന്തപുരത്തേക്ക് പോയത് പത്തനാപുരത്ത് നിന്ന് പിടിച്ച ടാക്സി കാറിൽ; ഞെട്ടൽ മാറാതെ പത്തനാപുരത്തെ ടാക്സി ഡ്രൈവര്‍

കെവിനെ കൊന്നതിന് ശേഷം ഷാനു ചാക്കോ തിരുവനന്തപുരത്തേക്ക് പോയത് പത്തനാപുരത്ത് നിന്ന് പിടിച്ച ടാക്സി കാറിൽ. പ്രധാന പ്രതി ഷാനു ചാക്കോയെ തിരുവനന്തപുരത്ത് കൊണ്ടു ചെന്നു വിട്ട ഡ്രൈവര്‍ സണ്ണിക്ക് ഇതുവരെയും അമ്പരപ്പ് വിട്ടു മാറിയിട്ടില്ല.
സംഭവ ദിവസം കഴിഞ്ഞ് പിറ്റേ ദിവസം പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണ് തന്‍റെ വാഹനത്തില്‍ കയറിയത് കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയിലെ പ്രധാന കണ്ണിയാണെന്ന്. ക്രൂരകൃത്യം ചെയ്ത ശേഷം ഷാനു ചാക്കോ പത്തനാപുരത്തെ സ്റ്റാന്‍ഡിലെ ഡ്രൈവറായ സണ്ണിയുടെ കെ എല്‍ 23 ബി 504 നമ്പര്‍ ഡിസയര്‍ കാറിലാണ് ഞായറാഴ്ച പകല്‍ മൂന്നു മണിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചത്.
കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്ത കെ എല്‍ 01 എബി 8800 നമ്പര്‍ ഇന്നോവ കാറിലാണ് ഷാനു പത്തനാപുരം ടാക്സി സ്റ്റാന്‍ഡില്‍ എത്തിയത്. ചെക്ക് ഷര്‍ട്ടാണ് ഷാനു ധരിച്ചതെന്ന് സണ്ണി ഒാര്‍ക്കുന്നു. തിരുവനന്തപുരം വരെ ഒാട്ടം പോകണമെന്ന് പറഞ്ഞു. പുനലൂര്‍-അഞ്ചല്‍ വഴി പോകുന്നതിനിടെ നെല്ലിപ്പളളിയിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ പറഞ്ഞു. ഇൗ സമയം അവിടെ കാത്തു നിന്നിരുന്നയാള്‍ ഒരു ബാഗ് ഷാനുവിന് നല്‍കി. തിരുവനന്തപുരതത്തേക്ക് പോകുകയാണെന്ന് ഷാനു അയാളോട് പറഞ്ഞു.
യാത്രയ്ക്കിടെ വീട് എവിടെയാണെന്ന് ചോദിച്ചപ്പോള്‍ ഉറുകുന്നില്‍ എന്നായിരുന്നു മറുപടി. ജോലി ദുബായില്‍ ആണെന്നും പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ഉറക്കം വരുന്നെന്ന് പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറി.യാത്രയ്ക്കിടെ ഫോണില്‍ ആരോടോ ഫ്ളൈറ്റ് ടിക്കറ്റ് സംഘടിപ്പിക്കണമെന്ന് പറയുന്നത് കേട്ടു. വെഞ്ഞാറമൂട് പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ചപ്പോള്‍ കുറച്ചു പണം മാത്രമേ കയ്യില്‍ ഉളളൂവെന്നും എ ടി എമ്മില്‍ നിന്ന് 1500 രൂപയെടുക്കാനും പറഞ്ഞു. പേരൂര്‍ക്കട ടാക്സി സ്റ്റാന്‍ഡിന് സമീപം ഇറങ്ങി 1200 രൂപ കൂലി നല്‍കിയ ശേഷം ഷാനു പോയെന്നും സണ്ണി പറഞ്ഞു.
https://www.facebook.com/Malayalivartha






















