കെവിന്റെ കുഴിമാടത്തിലെത്തി പ്രാർത്ഥിച്ച് നീനു

ഒരുമിച്ച് ജീവിതം തുടങ്ങും മുമ്പേ വിട്ടുപോയ പങ്കാളിയുടെ കുഴിമാടത്തിനു മുമ്പിൽ പൊട്ടിക്കരഞ്ഞ് നീനു. ഇന്ന് രാവിലെ എട്ട് മണിക്ക് കെവിന്റെ ഇടവക പള്ളിയായ മൗണ്ട് കാർമ്മലിലെ പ്രാർത്ഥനയ്ക്ക് ശേഷം ആളനക്കമില്ലാതെ തന്റെ പ്രാണനൊപ്പം സങ്കടങ്ങൾ പങ്കുവയ്ക്കാൻ കെവിന്റെ കുടുംബത്തോടൊപ്പം ഗുഡ് ഷെപ്പേർഡ് പള്ളി സെമിത്തേരിയിൽ എത്തുകയായിരുന്നു.
നിറകണ്ണുകളുമായി കുഴിമാടത്തിലെത്തിയ നീനുവിന്റെ സങ്കടം പൊട്ടിക്കരച്ചിലായപ്പോൾ കണ്ടുനിന്ന ബന്ധുക്കൾക്കും ആശ്വസിപ്പിക്കാനായില്ല. ഒരു മണിക്കൂറുകളോളം അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം മെഴുകുതിരി കത്തിച്ച് കെവിന്റെ കുഴിമാടത്തിൽ പ്രാർത്ഥനയിലായിരുന്നു നീനു.
https://www.facebook.com/Malayalivartha






















