പപ്പയ്ക്ക് സുഖമില്ല വീട്ടിലേയ്ക്ക് വരണമെന്ന് അമ്മ; കെവിനൊപ്പമേ വരൂ എന്ന് നീനു പറഞ്ഞതോടെ ഫോണ്‍ വിളി അവസാനിപ്പിച്ചു: നീനുവിനെ വീട്ടിലെത്തിക്കാൻ വീട്ടുകാർ നടത്തിയ നാടകങ്ങൾ പൊളിഞ്ഞതോടെ...

സിനിമാ രംഗങ്ങളെയും നോവലുകളെയും വെല്ലുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക് പ്രബുദ്ധ കേരളം സാക്ഷിയായതിന്റെ നടുക്കം മനസാക്ഷിയുള്ള മലയാളികള്‍ക്ക് വിട്ടുമാറുന്നില്ല. പ്രണയിച്ച് വിവാഹിതരായ നീനുവിനെ തിരികെ വീട്ടിലെത്തിക്കാന്‍ വീട്ടുകാര്‍ നടത്തിയ അവസാന ശ്രമം പാളിയപ്പോൾ അവസാനിച്ചത് കടുംകൈയിൽ.
നീനുവിനെ തന്ത്രപരമായി വീട്ടിലെത്തിക്കാനായി പപ്പയ്ക്ക് സുഖമില്ലെന്നായിരുന്നു അമ്മ നീനുവിനെ വിളിച്ച് പറഞ്ഞത്. എന്നാല്‍ ഒറ്റയ്ക്ക് വരില്ലെന്നും കെവിനൊപ്പമേ വരൂവെന്നും നീനു മറുപടി നല്‍കിയതോടെ നീനുവിന്റെ അമ്മ ഫോണ്‍ വിളി അവസാനിപ്പിക്കുകയായിരുന്നു.
തന്റെ പപ്പ ആശുപത്രിയിലാണോയെന്ന് കെവിന്‍ അന്വേഷിച്ചപ്പോള്‍ അല്ലെന്ന് മനസിലായിരുന്നുവെന്നും നീനു പറയുന്നു. മാന്നാനത്താണ് കെവിന്‍ താമസിക്കുന്നതെന്ന വിവരം നീനവിന്റെ മാതാപിതാക്കള്‍ക്കു ലഭിച്ചതോടെയാണ് ആക്രമിക്കാനും മടിക്കില്ലെന്ന് സംശയം തോന്നിയാണ് കെവിന്‍ നീനുവിനെ ഹോസ്റ്റലിലേക്കു മാറ്റിപ്പാര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha






















