കെവിന്‍ വധത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍ ; മുഖ്യപ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

കെവിന്‍ വധത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. നിഷാദ്, ഷെഹിന്‍ എന്നിവരാണ് പിടിയിലായത്. രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
അതേസമയം, കെവിന്റെ ദുരഭിമാനക്കൊലയില്‍ സസ്‌പെന്‍ഷനിലായ എഎസ്‌ഐ ബിജുവും പട്രോള്‍ സംഘത്തിലെ ഡ്രൈവറും അറസ്റ്റിലായി. ഗുണ്ടാ സംഘത്തിന് ഇവര്‍ പിന്തുണ നല്‍കിയെന്നതിനുള്ള തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. പ്രതികള്‍ സഞ്ചരിച്ച മൂന്നാമത്തെ വാഹനവും കണ്ടെടുത്തു.
കെവിന്‍ കൊലക്കേസില്‍ പിടിയിലായ മുഖ്യപ്രതി സാനു ചാക്കോ, പിതാവ് ചാക്കോ, പുനലൂര്‍ സ്വദേശി മനു എന്നിവരെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha






















