പോലീസ് തലപ്പത്ത്, പാലമരം മാമ്പഴം പ്രതീക്ഷിക്കരുത് ! ; കെവിന്റെ മരണത്തിൽ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്

കോട്ടയത്തെ കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്.പോലീസ് തലപ്പത്തുള്ളത് പാലമരമാണെന്നും അതില്‍നിന്ന് മാമ്ബഴം പ്രതീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പാലമരം നട്ടുവളര്‍ത്തിയിട്ട് അതില്‍നിന്ന് മാമ്ബഴം പ്രതീക്ഷിക്കുന്നത് ശരിയല്ല. കൂടുതല്‍ പാലമരങ്ങള്‍ നട്ടുവളര്‍ത്തേണ്ടതുണ്ടോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളെക്കുറിച്ചുള്ള ചോദ്യത്തോടും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ചിലര്‍ക്ക് ആനപ്പുറത്തിരിക്കുമ്ബോള്‍ നിലത്തുള്ളത് കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡി.ജി.പി ജേക്കബ് തോമസ് നേരത്തെയും പലതവണ സര്‍ക്കാരിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha






















